പാലക്കാട്.ജല അതോറിറ്റിയെ തെറ്റിദ്ധരിപ്പിച്ചാണ് പാലക്കാട് എലപ്പുള്ളിയിൽ ആരംഭിക്കാനിരിക്കുന്ന മദ്യ കമ്പനി എൻഒസി വാങ്ങിയതെന്ന് വാട്ടർ അതോറിറ്റി എക്സിക്യൂട്ടീവ് എൻജിനിയറുടെ വെളിപ്പെടുത്തൽ,ഓയിൽ കമ്പനിയുമായുള്ള ചർച്ചയ്ക്ക് എന്ന് പറഞ്ഞാണ് തങ്ങളിൽ നിന്ന് എൻഒസി തേടിയത് എന്ന് വാട്ടർ അതോറിറ്റി എക്സിക്യൂട്ടീവ് എഞ്ചിനീയർ വ്യക്തമാക്കി,എക്സിക്യൂട്ടീവ് എൻജിനിയറെ ഉപരോധിക്കാനെത്തിയ ബിജെപി പ്രവർത്തകരും പോലീസും തമ്മിൽ വാക്കേറ്റവും ഉന്തും തള്ളുമുണ്ടായി
എലപ്പുള്ളിയിലെ മദ്യനിർമ്മാണശാല സംബന്ധിച്ച് വാട്ടർ അതോറിറ്റിയെയും ഓയാസിസ് കമ്പനി കബളിപ്പിച്ചേന്നാണ് പുറത്ത് വരുന്ന വിവരങ്ങൾ,ജലം കൊടുക്കാമെന്ന് വാട്ടർ അതോറിറ്റി മദ്യ കമ്പനിക്ക് ഉറപ്പ് നൽകിയിട്ടില്ലെന്നാണ് ഉദ്യോഗസ്ഥർ വ്യക്തമാക്കുന്നത്,
കിൻഫ്രയുടെ അനുമതിയോടെ ജലം എടുക്കാമെന്നാണ് വാട്ടർ അതോറിറ്റി അറിയിച്ചത്,നിലവിൽ മദ്യനിർമാണത്തിന് നൽകാനുള്ള വെള്ളം ജില്ലയിലില്ലെന്നാണ് അതോറിറ്റി നിലപാട്.
കമ്പനിയുമായി ബന്ധപ്പെട്ട് ലഭിക്കുന്ന പരാതികൾ സർകാരിലേക്ക് അയകുമെന്നും ജല അതോറിറ്റി ഉദ്യോഗസ്ഥർ പറഞ്ഞു,ഇതിനിടെ എക്സിക്യൂട്ടീവ് എൻജിനിയറെ ഉപരോധിക്കാനെത്തിയ ബിജെപി നേതാക്കളെ ഓഫീസിനകത്തേക്ക് കടത്തി വിടാത്തത്തിൽ പ്രതിഷേധാമുയർന്നു,ഏറെ നേരം പോലീസും പ്രവർത്തകരും തമ്മിൽ കയ്യേറ്റവും വാഗ്വാദ്ഗവും അരങ്ങേറി..
ഒടുവിൽ 5 നേതാക്കളെ നേരിൽ കാണമെന്നായി,മദ്യം നിർമ്മിക്കാൻ വാട്ടർ അതൊറിറ്റിയുടെ വെള്ളം നൽകാൻ അനുവദിക്കില്ലെന്ന് ബിജെപി നേതാക്കൾ അറിയിച്ചു