ചിതറ. വാടക വീട് കേന്ദ്രീകരിച്ച് അനധികൃത ഗ്യാസ് ഫിലിംഗ് കേന്ദ്രത്തിൽ പോലീസ് റെയ്ഡ്.172 ഗ്യാസ് സിലണ്ടറുകളാണ് പോലീസ് പിടികൂടിയത്. അനധികൃത ഗ്യാസ് കേന്ദ്രം നടത്തിയ 3 പേർ പോലീസ് പിടിയിൽ.
കൊല്ലം ചിതറ കല്ലുവെട്ടാംകുഴിയിൽ വാടക വീട് കേന്ദ്രീകരിച്ച് ഗ്യാസ്ഫിലിംഗ് കേന്ദ്രം പ്രവർത്തിക്കുന്നുവെന്ന രഹസ്യവിവരത്തിൻ്റെ അടിസ്ഥാനത്തിലാണ് ചിതറ പോലീസ് പരിശോധന നടത്തിയത്.
172 അനധികൃത ഗ്യാസ് സിലണ്ടറുകൾ പോലീസ് വീട്ടിൽ നിന്നും കണ്ടെത്തി.ഗാർഹിക സിലണ്ടറിൽ നിന്നും വ്യവസായിക ആവശ്യത്തിനുള്ള സിലണ്ടറിലേക്ക് ഗ്യാസ് നിറക്കുന്നതാണ് രീതി. ഇതിലൂടെ സാമ്പത്തിക അടിസ്ഥാനത്തിൽ നേട്ടം ഉണ്ടാക്കുകയാണ് രീതി. 1 സിലണ്ടറിന് 900 രൂപയിലധികം രൂപ പ്രതികൾ ഇതിലൂടെ നേടിയതായും പോലീസ് പറയുന്നു
ചിതറ കല്ലുവെട്ടാംകുഴി സ്വദേശി മനോജ്, മകൻ പൃജിത്ത്, പെൺസുഹൃത്ത് സുഹറ എന്നിവരാണ് പോലീസ് കസ്റ്റഡിയിൽ ഉള്ളത്.ഗ്യാസ് ഫില്ലിംഗിന് ഉപയോഗിക്കുന്ന മൂന്നു മൊട്ടോറുകളും, ഗ്യാസ് കടത്താൻ ഉപയോഗിച്ച വാഹനവും, വ്യാജ സീലുകളും പോലീസ് കണ്ടെത്തി.
rep picture