കോഴിക്കോട്. നടൻ കുട്ടിക്കൽ ജയചന്ദ്രനായി ലുക്ക് ഔട്ട് നോട്ടീസ് പുറത്തിറക്കി പോലീസ് .നാല് വയസ്സുകാരിയെ പീഡിപ്പിച്ചെന്ന ബന്ധുവിൻ്റെ പരാതിയിലാണ് നടപടി.
കേസിൽ നടൻ്റെ മുൻകൂർ ജാമ്യഹർജി ഹൈക്കോടതി നേരത്തെ തള്ളിയിരുന്നു.ഈ പശ്ചാത്തലത്തിലാണ് ലുക്ക് ഔട്ട് നോട്ടീസ് പുറത്തിറക്കിയത്.കോഴിക്കോട് കസബ സിഐയുടെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണസംഘമാണ് കേസ് അന്വേഷിക്കുന്നത്. പ്രതി രാജ്യം വിട്ടു പോകാതിരിക്കാൻ നേരത്തെ തിരച്ചിൽ നോട്ടിസ് പുറത്തിറക്കിയിരുന്നു.
കഴിഞ്ഞ ജൂൺ 8 നാണു കേസനാസ്പദമായ സംഭവം.