കണ്ണൂർ. തളിപ്പറമ്പ് നിന്ന് മോഷണം പോയ ക്രെയിൻ കോട്ടയം രാമപുരത്ത് നിന്ന് കണ്ടെത്തി. . കഴിഞ്ഞ ഞായറാഴ്ച ക്രെയിൻ കാണാതായത് . സിസിടിവി കേന്ദ്രീകരിച്ച് നടത്തി അന്വേഷണത്തിലാണ് ക്രെയിൻ കണ്ടെത്തിയത് . സംഭവത്തിൽ കോട്ടയം സ്വദേശികളായ മൂന്നുപേരെ അറസ്റ്റ് ചെയ്തു .
.
ശനിയാഴ്ച പുലർച്ചെയാണ് ദേശീയ പാതാ നിർമാണത്തിനായി നിർത്തിയിട്ട ക്രെയിൻ മോഷണം പോയത്.. ടൂൾ ബോക്സിൽ സൂക്ഷിച്ചിരുന്ന താക്കോൽ ഉപയോഗിച്ച് ക്രെയിൻ ഓടിച്ച് കടത്തുകയായിരുന്നു.തുടർന്ന് തളിപ്പറമ്പ് പോലീസ് സിസിടിവി കേന്ദ്രീകരിച്ച വിശദമായ അന്വേഷണം നടത്തി. ഈ അന്വേഷണത്തിലാണ് കോട്ടയത്തേക്ക് ക്രെയിൻ ഓടിച്ചു കൊണ്ടുപോയതായി കണ്ടെത്തിയത് . തുടർന്ന് രാമപുരം പോലീസ് ക്രെയിൻ ഐക്കൊമ്പിൽ വെച്ച് കസ്റ്റഡിയിലെടുക്കുകയായിരുന്നു . ട്രെയിൻ കടത്തിക്കൊണ്ടുവന്ന മൂന്നു പേരെയും പോലീസ് അറസ്റ്റ് ചെയ്തു . പൊന്‍കുന്നം സ്വദേശി ബിബിന്‍ മാര്‍ട്ടിന് എരുമേലി സ്വദേശി ജോസഫ് മകന്‍ മാര്‍ട്ടിന്‍ എന്നിവരാണ് പോലീസിന്റെ പിടിയിലായത്. ഇവരെ തളിപ്പറമ്പ് പോലീസിന് കൈമാറും. ദേശീയപാതയിൽ കുപ്പം പാലത്തിൻ്റേയും മറ്റും ജോലികൾക്കായി നിർത്തിയിട്ടതായിരുന്നു. കെ.എൽ. 86 എ 9695 നമ്പർ ക്രെയിനാണ് മോഷ്ടിച്ചത്. .മേഘ കൺസ്ട്രക്ഷൻ കമ്പനിയുടെ ഉടമസ്ഥതയിലാണ് ക്രെയിൻ..
rep picture