തിരുവനന്തപുരം.പ്രതിപക്ഷ ആരോപണങ്ങള്‍ ശരിവച്ച് കോവിഡ് കാലത്തെ പിപിഇ കിറ്റ് വാങ്ങിക്കൂട്ടിയതിലെ ക്രമക്കേട് അക്കമിട്ട് നിരത്തി സിഎജി റിപ്പോര്‍ട്ട്.. ഉയര്‍ന്ന വിലയ്ക്ക് പിപിഇ കിറ്റ് വാങ്ങിയതില്‍ മാത്രം 10 കോടി രൂപയിലധികം നഷ്ടമായെന്നാണ് കണ്ടെത്തല്‍.. പൊതുവിപണിയില്‍ ലഭിക്കുന്നതിനെക്കാള്‍ 300 ഇരട്ടി വില നല്‍കിയെന്നാണ് സിഎജി കണ്ടെത്തല്‍
കോവിഡ് കാലത്ത് പിപിഇ കിറ്റുകള്‍ വാങ്ങിക്കൂട്ടിയതില്‍ നടന്നത് വന്‍ ക്രമക്കേട് നടത്തി.. ഉദാഹരണത്തിന് ഒരു ഇടപാട് ഇങ്ങനെ.. അനിത ടെക്‌സ്‌കോട്ട് എന്ന കമ്പനി മാര്‍ച്ച് 28 ന് 550 രൂപയ്ക്ക് പിപിഇ കിറ്റ് നല്‍കാമെന്ന് വാഗ്ദാനം ചെയ്തു.. ഇവരില്‍ നിന്ന് 25000 പിപിഇ കിറ്റ് വാങ്ങാന്‍ ആദ്യം ഓര്‍ഡര്‍ നല്‍കി. എന്നാല്‍ 10000 പിപിഇ കിറ്റേ വാങ്ങിയുള്ളു.. എന്നാല്‍ രണ്ട് ദിവസത്തിന് ശേഷം മാര്‍ച്ച് 30 ന് ആയിരും രൂപ കൂട്ടി 1550 രൂപയ്ക്ക് 15000 പിപിഇ കിറ്റ് മറ്റൊരു കമ്പനിയായ സാന്‍ഫാര്‍മയില്‍ നിന്ന് വാങ്ങുകയും ചെയ്തു.. രണ്ട് ദിവസം കൊണ്ട് അധികമായി നല്‍കിയത് 1.51 കോടി രൂപ..
തീര്‍ന്നില്ല കോവിഡ് കാല പര്‍ച്ചെയ്‌സിന് മുന്‍കൂറായി 50 ശതമാനം തുകമാത്രം നല്‍കാന്‍ അനുവാദം ഉണ്ടായിരുന്നുള്ളു.. എന്നാല്‍ ചട്ടങ്ങള്‍ മറികടന്ന് മുഴുവന്‍ തുകയും പിപിഇ കിറ്റ് വാങ്ങാന്‍ മുന്‍കൂറായി ഈ കമ്പനിയ്ക്ക് നല്‍കി..
കാരുണ്യയ്ക്കും, കെഎംഎസ് സിഎല്ലിനും സ്ഥിരം പിപിഇ കിറ്റ് നല്‍കിയിരുന്ന നാല് കമ്പനികള്‍.. ഇവര്‍ 450 രൂപ മുതല്‍ 550 രൂപവരെയാണ് 2020 മാര്‍ച്ച് വരെ പിപിഇ കിറ്റ് നല്‍കിയത്. ഈ കമ്പനികളെ ഓഴിവാക്കി ദിവസങ്ങള്‍ക്ക് ശേഷമാണ് 300 ഇരട്ടി വരെ തുകയ്ക്ക് പിപിഇ കിറ്റ് വാങ്ങിക്കൂട്ടി.. മാര്‍ച്ച് തുടക്കത്തില്‍ 450 രൂപയ്ക്ക് വാങ്ങിയ പിപിഇ കിറ്റ് മാര്‍ച്ച് മാസം അവസാനം 1550 രൂപയ്ക്കാണ് വാങ്ങിയത്.. അഞ്ച് കമ്പനികളിലായി ഇങ്ങനെ പിപിഇ കിറ്റ് വാങ്ങിക്കൂട്ടിയതില്‍ 10.23 കോടി രൂപയുടെ അധിക ചെലവ് ഉണ്ടാക്കിയെന്നാണ് സിഎജി കണ്ടെത്തല്‍..
Home News Breaking News പ്രതിപക്ഷ ആരോപണങ്ങള്‍ ശരിവച്ച് കോവിഡ് കാലത്തെ പിപിഇ കിറ്റ് വാങ്ങിക്കൂട്ടിയതിലെ ക്രമക്കേട് അക്കമിട്ട് നിരത്തി സിഎജി...