എലപ്പുള്ളിയിൽ മദ്യ ഉത്പാദന ശാലയ്ക്ക് അനുമതി നൽകിയ സർക്കാർ തീരുമാനത്തിനെതിരെ യൂത്ത് കോൺഗ്രസ് നടത്തിയ നിയമസഭാ മാർച്ചിൽ സംഘർഷം

Advertisement

തിരുവനന്തപുരം.പാലക്കാട് എലപ്പുള്ളിയിൽ മദ്യ ഉത്പാദന ശാലയ്ക്ക് അനുമതി നൽകിയ സർക്കാർ തീരുമാനത്തിനെതിരെ യൂത്ത് കോൺഗ്രസ് നടത്തിയ നിയമസഭാ മാർച്ചിൽ സംഘർഷം.
ബാരിക്കേഡ് ഭേദിക്കാൻ ശ്രമിച്ച പ്രവർത്തകർക്ക് നേരെ പോലീസ് 20 തവണ
ജലപീരങ്കി പ്രയോഗിച്ചു. പോലീസുമായി വാക്കേറ്റവും കയ്യാങ്കളിയും ഉണ്ടായി. കല്ലും കമ്പും കൊടികളും മറ്റും പോലീസിന് നേരെ പ്രവർത്തകർ വലിച്ചെറിഞ്ഞു. എക്സൈസ് വകുപ്പ് മന്ത്രി എം ബി രാജേഷിന്റെ കോലം കത്തിച്ചു. യൂത്ത് കോൺഗ്രസ് പ്രവർത്തകർ പരമാവധി പ്രകോപിപ്പിച്ചിട്ടും പോലീസ് സംയമനം പാലിച്ചു. വനിതകൾ ഉൾപ്പെടെയുള്ള പ്രവർത്തകർ അപ്രതീക്ഷിതമായി റോഡ് ഉപരോധിച്ചതോടെ എം ജി റോഡിൽ ഗതാഗത കുരുക്ക് രൂപപ്പെട്ടു. പ്രവർത്തകരെ അറസ്റ്റ് ചെയ്തത് നീക്കാനുള്ള ശ്രമം നേതാക്കൾ തടഞ്ഞു. കേരളത്തിലെ ഏറ്റവും വലിയ മദ്യ കുംഭകോണത്തിൽ ഒന്നാണ് പാലക്കാട് ബ്രൂവറിയെന്ന് പ്രതിഷേധ മാർച്ച് ഉദ്ഘാടനം ചെയ്ത യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ ആരോപിച്ചു. പാലക്കാട് തിരഞ്ഞെടുപ്പിൽ LDFനായി പണമൊഴുക്കിയ
ഒയാസിസ് കമ്പനിക്ക് 24 മണിക്കൂർ കൊണ്ടാണ് അനുമതി നൽകിയതെന്നും രാഹുൽ മങ്കൂട്ടത്തിൽ കുറ്റപ്പെടുത്തി. തീരുമാനത്തിൽ നിന്ന് സർക്കാർ പിന്മാറുന്നതുവരെ പ്രക്ഷോഭം കടുപ്പിക്കാനാണ് യൂത്ത് കോൺഗ്രസിന്റെ തീരുമാനം..