ആറ്റിങ്ങൽ. ദേശീയപാതയിൽ ആറ്റിങ്ങൽ പൂവൻപാറയിൽ ഇന്നലെ രാത്രിയിലുണ്ടായ അപകടത്തിൽ പരിക്കേറ്റ് ചികിത്സയിലിരുന്ന യുവാവ് മരിച്ചു.ആലംകോട് വഞ്ചിയൂർ സ്വദേശി അജിത് ആണ് മരിച്ചത്. കഴക്കൂട്ടം സ്റ്റേഷനിലെ പോലീസ് ഉദ്യോഗസ്ഥൻ ശ്രീജിത്ത് ഓടിച്ച മാരുതി കാറാണ് അപകടമുണ്ടാക്കിയത്.ആറ്റിങ്ങൽ ഭാഗത്ത് നിന്ന് കല്ലമ്പലം ഭാഗത്തേക്ക് അമിത വേഗതയിൽ എത്തിയ മാരുതി 800 കാർ ബസും ബൈക്കുകളും ഉൾപ്പെടെ നിരവധി വാഹനങ്ങളിൽ ഇടിക്കുകയായിരുന്നു.
പാലോട് സ്വദേശികളായ സഞ്ജയ്, രാധിക, ഒറ്റൂർ സ്വദേശി വൈശാഖ് വഞ്ചിയൂർ സ്വദേശി അജിത്, ഒപ്പം മറ്റൊരു യുവാവിനുമാണ് ഗുരുതരമായി പരിക്കേറ്റത്. പരിക്കേറ്റവരെ വലിയകുന്ന് താലൂക് ആശുപത്രിയിലും പിന്നീട് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്കും മാറ്റി. സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് ഗുരുതരമായി പരിക്കേറ്റ അജിത് ഇന്ന് രാവിലെ മരിച്ചത്. അപകടത്തിനിടയാക്കിയ വാഹനം ഓടിച്ചിരുന്നത് കഴക്കൂട്ടം സ്റ്റേഷനിലെ പോലീസ് ഉദ്യോഗസ്ഥൻ ശ്രീജിത്ത്
മദ്യപിച്ചിരുന്നില്ലെന്ന് ആറ്റിങ്ങൽ പൊലീസ് പറഞ്ഞു. എന്നാൽ അപകടമുണ്ടാക്കിയ മാരുതി 800ന് ഇൻഷുറൻസ് ഉണ്ടായിരുന്നില്ല.
ശ്രീജിത്തിനെതിരെ വിവിധ വകുപ്പുകൾ ചുമത്തി ആറ്റിങ്ങൽ പോലീസ് കേസെടുത്തു.
Home News Breaking News ആറ്റിങ്ങൽ പൂവൻപാറയിൽ ഇന്നലെ രാത്രിയിലുണ്ടായ അപകടത്തിൽ പരിക്കേറ്റ് ചികിത്സയിലിരുന്ന യുവാവ് മരിച്ചു