2025 ജനുവരി 22 ബുധൻ
11.00 am
സംസ്ഥാനത്ത് സ്വർണ്ണവില സർവ്വകാല റിക്കാഡിലേക്ക്, ഇന്ന് പവന് 60,200 രൂപയായി ഉയർന്നു. ഗ്രാമിന് 7525 രൂപ.
ആലുവയിൽ 11 ഏക്കർ ഭൂമി അനധികൃതമായി പോക്ക് വരവ് നടത്തിയ സംഭവത്തിൽ പി വി അൻവറിനെതിരെ വിജിലൻസ് അന്വേഷണം
സംസ്ഥാനത്ത് സി പി ഐ അനുകൂല സർവ്വീസ് സംഘടനയായ ജോയിൻറ് കൗൺസിലും, കോൺഗ്രസ് സംഘടനയായ എൻജിഒ അസ്സോസിയേഷനും പ്രഖ്യാപിച്ച പണിമുടക്ക് തുടങ്ങി
ഡയസ്നോൺ തള്ളി സമരക്കാർ ; ഒരു വിഭാഗം സർക്കാർ ജീവനക്കാരുടെയും അധ്യാപകരുടെയും പണിമുടക്ക് സംസ്ഥാനത്ത് സർക്കാർ ഓഫീസുകളുടെ പ്രവർത്തനത്ത ബാധിച്ചു.
എറണാകുളം കളക്ട്രേറ്റിൽ സമരാനുകൂലികളും പോലീസും തമ്മിൽ തർക്കം, റവന്യൂ വിഭാഗം പൂർണ്ണമായും സ്തംഭിച്ചു.
പങ്കാളിത്ത പെൻഷൻ നടപടികൾ പിൻവലിക്കുക, ശബള പരിഷ്ക്കരണ നടപടികൾ ആരംഭിക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചാണ് സമരം.
സർക്കാർ ജീവനക്കാരുടെ സമരം നിയമസഭയിൽ അടിയന്തിര പ്രമേയമായി നിയമസഭയിൽ ഉന്നയിച്ച് പി സി വിഷ്ണുനാഥ് എം എൽ എ
സെക്രട്ടറിയറ്റിന് മുന്നിൽ പ്രതിഷേധ കഞ്ഞി വെച്ച് സമരക്കാർ, ജീവനക്കാരെ തടയാതെ സമരാനുകൂലികൾ
അന്തരിച്ച കണ്ണൂർ എഡിഎം നവീൻ ബാബുവിൻ്റെ ഭാര്യയും പത്തനംതിട്ട കളക്ട്രേറ്റിൽ പണിമുടക്കിൽ പങ്കെടുക്കുന്നു. ഇന്ന് ജോലിക്ക് എത്തില്ലെന്ന് ഇന്നലെ കത്ത് നൽകി.നവീൻ ബാബു സി പി എം സംഘടനയായ എൻജിഒ യൂണിയൻ അംഗമായിരുന്നു.
സർക്കാർ ജീവനക്കാരുടെ പണിമുടക്ക് :കൊല്ലത്ത് റോഡരികിൽ കെട്ടിയ സമരപന്തൽ ഹൈക്കോടതി ഉത്തരവ് ചൂണ്ടിക്കാട്ടി പോലീസ് പൊളിച്ചുനീക്കി.
ചാലക്കുടിയിലെ ആനയെ സ്റ്റാൻഡിങ്ങ് സഡേഷൻ മയക്ക് വെടിവെച്ച് പിടികൂടാൻ തയ്യാറെടുത്ത് ദൗത്യസംഘം. ഡോ. അരുൺ സക്കറിയയുടെ നേതൃത്വത്തിൽ തയ്യാറെടുപ്പുകൾ തുടരുന്നു.
ഉത്തരകന്നഡയിലെ
യെല്ലുപുരയിൽ മൂടൽമഞ്ഞ് കാരണമാണ് പച്ചക്കറി കയറ്റിവന്ന ലോറി ഡി വൈഡറിൽ ഇടിച്ചു മറിഞ്ഞതെന്ന് നിഗമനം. അപകടത്തിൽ 10 പേർ മരിച്ചു.15 പേർക്ക് പരിക്കേറ്റു
ബ്രൂവറിക് പിന്നിൽ അഴിമതിയെന്ന് പ്രതിപക്ഷം, എക്സ്സൈസ് മന്ത്രിക്കെതിരായ അഴിമതി ആരോപണം സ്പീക്കർക്ക് എഴുതി നൽകി രമേശ് ചെന്നിത്തല. വിഷയം ഇന്ന് നിയമസഭയിൽ ഉന്നയിക്കും.
പണിമുടക്കുന്ന റേഷൻ വ്യാപാരികളുമായി ചർച്ചയ്ക്ക് തയ്യാറെന്ന് ഭക്ഷ്യവകുപ്പ് മന്ത്രി ജി ആർ അനിൽ.
കഠിനംകുളത്ത് കൊലചെയ്യപ്പെട്ട ആതിരയുടെ സ്ക്കൂട്ടർ ചിറയിൻകീഴ് റെയിൽവേ സ്റ്റേഷനിൽ നിന്ന് കണ്ടെത്തി.
എറണാകുളം പുത്തൻവേലിക്കരയിൽ നാല് വയസ്സുകാരി പീഠനത്തിനിരയായ സംഭവം: പ്രതിയെ സംരക്ഷിക്കില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ
മലപ്പുറം കൊളപ്പുറത്ത് വൻ സ്പിരിറ്റ് വേട്ട, 20000 ലിറ്റർ സ്പിരിറ്റ് പിടികൂടി. ചരക്ക് ലോറിയെ പിന്തുടർന്നാണ് സ്പിരിറ്റ് പിടികൂടിയത്.