തിരുവനന്തപുരം.കണ്ണൂരിൽ അപകടത്തിൽപ്പെട്ട് മരിച്ച നാടക കലാകാരികളുടെ കുടുംബത്തിന് നഷ്ടപരിഹാരം നൽകണമെന്ന് സി ആർ മഹേഷ് MLA യുടെ സബ്മിഷൻ. പത്ത് ലക്ഷം വീതം നഷ്ടപരിഹാരം നൽകണം
തുടർചികിത്സ വേണ്ടവർക്ക് സൗജന്യ ചികിത്സ നൽകണം.പരിക്കേറ്റവരുടെ ചികിത്സ ചെലവ് പൂർണമായും സർക്കാരാണ് വഹിച്ചതെന്നും 25,000 രൂപ വീതം ശവസംസ്കാര ചടങ്ങിന് നൽകിയെന്നും കുടുംബത്തിനെ സംരക്ഷിക്കുന്നതിനുള്ള നടപടികൾ സർക്കാർ സ്വീകരിക്കുമെന്നും മന്ത്രി സജി ചെറിയാന്റെ മറുപടി
വാഹനാപകടത്തിൽ മരിച്ച നാടക കലാകാരികളുടെ ആശ്രിതർക്ക് സഹായം നൽകുന്നത് പരിഗണിച്ച് വരികയാണ്. നാടക സമിതിക്ക് സഹായം നൽകുന്നതും പരിഗണനയിലുണ്ട്.
കായംകുളം ദേവാ കമ്മ്യൂണിക്കേഷൻസ് നാടക സമിതിയുടെ വാഹനമാണ് അപകടത്തിൽ പെട്ടാണ് രണ്ട് കലാകാരികള്‍ മരിച്ചത്.