തിരൂരങ്ങാടി താലൂക്ക് ആശുപത്രിയില്‍ വിരല്‍ മുറിഞ്ഞെത്തിയ പിഞ്ചുകുഞ്ഞിന് ചികിത്സ നിഷേധിച്ചെന്ന് പരാതി

Advertisement

മലപ്പുറം. തിരൂരങ്ങാടി താലൂക്ക് ആശുപത്രി ചികിത്സ നിഷേധിച്ചെന്ന് പരാതി. വെളിമുക്ക് ആലുങ്ങൽ സ്വദേശി ഷാഹുൽ ഹമീദ്- ഷക്കീല ദമ്പതികളുടെ മകൻ ഒരുവയസ്സുകാരൻ മുഹമ്മദ് ഷെഫിനാണ് ചികിത്സ നിഷേധിച്ചത്.കൈവിരൽ മുറിഞ്ഞു ആശുപത്രിയിൽ എത്തിച്ച കുട്ടിക്ക് 20 മിനുട്ട് കഴിഞ്ഞും ചികിത്സ ലഭ്യമായില്ല

20 മിനുട്ടോളം രക്തം ഒലിചു കരയുന്ന കുഞ്ഞുമായി ആശുപത്രിയിൽ തുടർന്നു.കുട്ടിക്കൊപ്പം താനും കരയണോ?കുട്ടിയുടെ കൈ പച്ചക്ക് തുന്നും എന്നും ഡോക്ടർ പറഞ്ഞു എന്നും മാതാവ് ഷക്കീല പറഞ്ഞു.പിന്നീട് സ്വകാര്യ ആശുപത്രിയിൽ പോയാണ് കുഞ്ഞിനെ ചികിത്സിച്ചത്

ചികിത്സ നൽകാത്തത് ചോദ്യം ചെയ്തയാൾക്ക് എതിരെ ഡോക്ടറുടെ പരാതിയിൽ പൊലീസ് കേസ് എടുത്തെന്നും പരാതി.നൗഫൽ എന്ന യുവാവിന് എതിരെയാണ് കേസ്.രക്തം ഒലിചു കുഞ്ഞ് കരയുന്നത് കണ്ട് ചികിത്സ ലഭ്യമാക്കിക്കൂടെ എന്ന് പറഞ്ഞതിന് ആണ് യുവാവിന് എതിരെ കേസ് എടുത്തത് എന്ന് നൗഫലിന്റെ ഭാര്യ ഉമ്മു ഉദൈഫ പറഞ്ഞു

LEAVE A REPLY

Please enter your comment!
Please enter your name here