കോൺഗ്രസ് – സിപിഐ സർവീസ് സംഘടനകളുടെ സമരത്തിനൊപ്പം ചേർന്ന് മുൻ എഡിഎം നവീൻബാബുവിൻ്റെ ഭാര്യ മഞ്ജുഷയും

Advertisement

പത്തനംതിട്ട. കോൺഗ്രസ് – സിപിഐ സർവീസ് സംഘടനകളുടെ സമരത്തിനൊപ്പം ചേർന്ന് മുൻ എഡിഎം നവീൻബാബുവിൻ്റെ ഭാര്യ മഞ്ജുഷയും. നവീൻ ബാബുവും മഞ്ജുഷയും നേരത്തെ സിപിഐഎം സംഘടന എൻജിഒ യൂണിയന്റെ സജീവ പ്രവർത്തകരായിരുന്നു സമരത്തിനെതിരെ എൻജിഒ യൂണിയൻ പ്രവർത്തകർ ലീവ് പോലും ഒഴിവാക്കി ജോലിക്കെത്തുമ്പോഴാണ് ഇന്ന് ഹാജരാകില്ലെന്ന് കാട്ടി മഞ്ജുഷ എ ഡി എമ്മിന് കത്ത് നൽകിയത്. കണ്ണൂരിൽ നിന്ന് പത്തനംതിട്ടയിലേക്കുള്ള നവീൻബാബുവിൻ്റെ സ്‌ഥലംമാറ്റത്തിന് എൻജിഒ യൂണിയൻ എതിര് നിന്നു എന്ന് ആരോപണം ഉയർന്നിരുന്നു. കോന്നി തഹസിൽദാരായിരുന്ന മഞ്ജുഷ നവീൻബാബുവിൻ്റെ ആത്മഹത്യക്ക് ശേഷം കലക്ടറേറ്റിലെ സീനിയർ സൂപ്രണ്ട് തസ്‌തികയിലേക്ക് മാറിയിരുന്നു. പത്തനംതിട്ട കളക്ടറേറ്റിൽ സമരക്കാരും സിപിഐഎം അനുകൂല സർവീസ് സംഘടന പ്രവർത്തകരും തമ്മിൽ ചേരിതിരിഞ്ഞ് മുദ്രാവാക്യം മുഴക്കി.

LEAVE A REPLY

Please enter your comment!
Please enter your name here