സി.എ.ജി രാഷ്ട്രീയം കളിക്കുന്നു,തോമസ് ഐസക്

Advertisement

തിരുവനന്തപുരം. പിപിഇ കിറ്റ് ക്രമക്കേടുമായി ബന്ധപ്പെട്ട സിഎജി റിപ്പോർട്ടിനെതിരെ മുൻ ധനമന്ത്രി ഡോക്ടർ ടി എം തോമസ് ഐസക്. സി.എ.ജി രാഷ്ട്രീയം കളിക്കുകയാണെന്നും റിപ്പോർട്ട് എന്ത് ഡാറ്റയുടെ അടിസ്ഥാനത്തിലാണെന്നും
തോമസ് ഐസക് ചോദിച്ചു.കൊവിഡ് കാലത്ത് നടന്ന തീവെട്ടി കൊള്ളയാണ് PPE കിറ്റ് പർച്ചേസെന്ന് മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആരോപിച്ചു. CAG റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ട് വിജിലൻസിന് പരാതി ലഭിച്ചു.

പി.പി.ഇ കിറ്റ് വാങ്ങിയതിൽ ക്രമക്കേട് നടന്നെന്ന സി.എ.ജി റിപ്പോർട്ടിനെ തള്ളുന്നു മുൻ ധനമന്ത്രി ഡോ. ടിഎം തോമസ് ഐസക് . CAG രാഷ്ട്രീയം കളിക്കുകയാണെന്നുും കേരളത്തിനെതിരായ കുരിശുയുദ്ധത്തിന്റെ ഭാഗമാണ് റിപ്പോർട്ടെന്നും ടി എം തോമസ് ഐസക്ക്.

പ്രതിപക്ഷ നേതാവ് എന്ന നിലയിൽ താൻ ഉന്നയിച്ച ആരോപണമാണിതെന്നും കൊവിഡ് കാലത്ത് നടന്ന തീവെട്ടി കൊള്ളയാണ് PPE കിറ്റ് പർച്ചേസെന്നും രമേശ് ചെന്നിത്തല.

CAG റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ട് പൊതുപ്രവർത്തകൻ പായിച്ചിറ നവാസ്
വിജിലൻസിന് പരാതി നൽകി.10.23 കോടി രൂപയുടെ അധിക ബാധ്യത പൊതുഖജനാവിന് ഉണ്ടായെന്ന് ചൂണ്ടിക്കാട്ടി വിജിലൻസ് ഡയറക്ടർക്കാണ് പരാതി നൽകിയത്.

LEAVE A REPLY

Please enter your comment!
Please enter your name here