കൊച്ചി.സംസ്ഥാന ചരിത്രത്തിലാദ്യമായി സ്വർണ വില പവന് 60,000 രൂപ കടന്നു. ഇന്ന് ഒറ്റയടിക്ക് 600 രൂപ കയറി വില 60,200 രൂപയായി. തുടർച്ചയായ നഷ്ടത്തിന് ശേഷം ഓഹരി വിപണി നേരിയ നേട്ടത്തിലാണ്
കയ്യിലുള്ളവർക്ക് നേട്ടം. വാങ്ങാനുള്ളവർക്ക് ആശങ്ക. സ്വർണ വില പിന്നെയും മുകളിലേക്ക് തന്നെ. ഗ്രാമിന് 75 രൂപ ഉയർന്ന് 7525 രൂപയാണ് ഇന്നത്തെ സ്വർണ വില. കഴിഞ്ഞവർഷം ഒക്ടോബർ 31ന് ഗ്രാമിന് 7,455 രൂപവരെ എത്തിയ റെക്കോർഡാണ് ഇന്ന് തിരുത്തപ്പെട്ടത്. കനം കുറഞ്ഞ ആഭരണങ്ങൾ നിർമ്മിക്കാനുപയോഗിക്കുന്ന 18 കാരറ്റ് സ്വർത്തിനർറെ വിലയും ഉയർന്നു. ഗ്രാമിന് 65 രൂപ കൂടി 6205 രൂപ എന്ന നിരക്കിലെത്തി. പണിക്കൂലി കൂടി കണക്കാക്കുമ്പോൾ വില ഇനിയും കൂടും. ട്രംപിന്ർറെ നയങ്ങളുണ്ടാക്കിയ അനിശ്വിതത്വങ്ങൾ സുരക്ഷിത നിക്ഷേപമെന്ന നിലയ്ക്ക് സ്വർണത്തിലേക്ക് നിക്ഷേപകരെ ആകർഷിക്കുകയാണ്. ട്രംപ് ചുമതലയേറ്റതിന് പിന്നാലെ അന്താരാഷ്ട്ര വില 1.34 ശതമാനം ഉയർന്നിരുന്നു. യൂറോപ്യൻ ഏഷ്യൻ വിപണികൾക്കൊപ്പം ഇന്ത്യൻ ഓഹരി വിപണികളും രാവിലെ നേട്ടത്തോടെയാണ് തുടങ്ങിയത് ഐടി എഫ്എംസിജി ഓഹരികൾ നേട്ടമുണ്ടാക്കുന്നുണ്ട്. എന്നാൽ സ്മാൾ ക്യാപ് മിഡ് ക്യാപ് ഓഹരികൾ 1.75 ശതമാനത്തിലേറെ ഇടിഞ്ഞു.