എറണാകുളം: കത്തികാണിച്ച് ഭീഷണിപ്പെടുത്തിയെന്നുംജീവന് ഭീഷണിയുണ്ടെന്നും 25 വർഷം താൻ കൂടെ നടന്ന പാർട്ടി ഒരു സ്ത്രീയോട് ഇങ്ങനെ പെരുമാറുന്നത് സങ്കല്പിക്കാൻ പോലും കഴിയില്ലെന്ന് കൂത്താട്ടുകുളത്തെ കൗൺസിലർ കലാ രാജു.താൻ ഇനി സി പി എമ്മിനൊപ്പമില്ല. ഭാവി കാര്യങ്ങൾ തീരുമാനിച്ച് അറിയിക്കും
രാവിലെ പുറത്ത് വന്ന ദൃശ്യങ്ങൾ ഏരിയാ കമ്മിറ്റി ഓഫീസിൽ വെച്ച് ഒരു എസ് എഫ് ഐ നേതാവ് കത്തി കാണിച്ച് ഭീഷണിപ്പെടുത്തി എടുത്തതാണെന്നും കലാ രാജു പറഞ്ഞു .
ആംബുലൻസിൽ എത്തി കലാ രാജു കോലഞ്ചേരി അഡീഷണൽ മജിസ്ട്രേറ്റിന് മുന്നിൽ രഹസ്യമൊഴി നൽകി.കലാ രാജുവിനെ തട്ടികൊണ്ട് പോയ ചെയർമാൻ്റെ കാർ കസ്റ്റഡിയിലെടുത്തു.ഈ കാർ ഓടിച്ചിരുന്നത് എസ് എഫ് ഐ യുടെ ഒരു നേതാവായിരുന്നെന്നും കലാ രാജു മാധ്യമങ്ങളോട് പറഞ്ഞു.പാർട്ടി ജില്ലാ സമ്മേളനം തുടങ്ങാനിരിക്കെ ഏരിയാ സെക്രട്ടറി അടക്കം പ്രതിയായ സംഭവം വൻ ചർച്ചയ്ക്ക് വഴിവെയ്ക്കും.