ഇനി പുരപ്പുറ സോളാർ പാനലുകൾക്ക് മുൻകൂട്ടി പണം നൽകേണ്ടതില്ല; പ്രധാനമന്ത്രി സൂര്യഘർ യോജനയിലെ പ്രധാന മാറ്റങ്ങൾ

Advertisement

2024 ഫെബ്രുവരി 13 നാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രധാനമന്ത്രി സൂര്യ ഘർ പദ്ധതി പ്രഖ്യാപിച്ചത്. സോളാർ വഴി സൗജന്യ വൈദ്യുതി ഉറപ്പുവരുത്തന്ന പദ്ധതിയാണിത്. മേൽക്കൂരയുള്ള സോളാർ പദ്ധതി എന്ന് ഇതറിയപ്പെടുന്നു. 75,000 കോടിയിലധികം രൂപ മുതൽമുടക്കുള്ള വമ്പൻ പദ്ധതിയാണിത്. 1 കോടി വീടുകൾക്ക് പ്രതിമാസം 300 യൂണിറ്റ് വരെ സൗജന്യ വൈദ്യുതി ഉറപ്പുവരുത്തുകയാണ് ലക്ഷ്യം.പ്രധാനമന്ത്രി സൂര്യ ഘർ യോജനയുടെ സബ്സിഡി സർക്കാർ നേരിട്ട് ഗുണഭോക്താക്കളുടെ ബാങ്ക് അക്കൗണ്ടിൽ നിക്ഷേപിക്കും. വരുമാനം വർദ്ധിപ്പിക്കുക, വൈദ്യുതി ബില്ലുകൾ കുറയ്ക്കുക, ആളുകൾക്ക് തൊഴിലവസരങ്ങൾ സൃഷ്ടിക്കുക എന്നിവയാണ് ഈ പദ്ധതിയുടെ മറ്റു പ്രധാന ലക്ഷ്യങ്ങൾ. 2024-25 ബജറ്റിലാണ് പദ്ധതി പ്രഖ്യാപിച്ചത്. ഇത്തവണത്തെ ബജറ്റിൽ കൂടുതൽ പ്രഖ്യാപനങ്ങൾ പ്രതീക്ഷിക്കുന്നു.അടുത്തിടെ പദ്ധതിക്കു കീഴിൽ സർക്കാർ രണ്ട് പുതിയ സാമ്പത്തിക മാതൃകകൾ അവതരിപ്പിച്ചിരുന്നു. ഇതു പ്രകാരം മേൽക്കൂരകളിൽ സോളാർ പാനലുകൾ സ്ഥാപിക്കുന്നതിന് ഉപഭോക്താക്കൾ മുൻകൂറായി പണമൊന്നും നൽകേണ്ടതില്ല.

യൂട്ടിലിറ്റി അധിഷ്ഠിത അഗ്രഗേഷൻ മോഡലിനു കീഴിൽ വൈദ്യുതി വിതരണ കമ്പനികളും (ഡിസ്‌കോമുകൾ), സർക്കാർ സ്ഥാപനങ്ങളും ഉപഭോക്താക്കളുടെ വീടുകളിൽ സോളാർ പാനലുകൾ സ്ഥാപിക്കുന്നത് കൈകാര്യം ചെയ്യും. ഇൻസ്റ്റളേഷൻ നടപടികൾ പൂർണമായ ശേഷം മാത്രമേ അവർ ഉപഭോക്താക്കളിൽ നിന്ന് പേയ്മെന്റുകൾ ശേഖരിക്കുകയുള്ളൂ.

അതായത് സോളാർ പാനൽ സ്ഥാപിക്കുന്നതിന് ഉപഭോക്താക്കൾ പ്രാരംഭ ചെലവുകൾ ഒന്നും തന്നെ വഹിക്കേണ്ടതില്ല. മുകളിൽ പറഞ്ഞ പ്രകാരം ഈ ചെലവുകൾ വൈദ്യുതി വിതരണ കമ്പനികളോ, സർക്കാർ സ്ഥാപനങ്ങളോ വഹിക്കും. പ്രധാൻ മന്ത്രി സൂര്യഘർ യോജനയ്ക്ക് കീഴിൽ മേൽക്കൂര സോളാർ പാനലുകൾ സ്ഥാപിക്കുന്ന വീട്ടുടമകൾക്ക് സബ്സിഡികളും ലഭ്യമാണെന്ന് പ്രത്യേകം ശ്രദ്ധിക്കേണ്ടതുണ്ട്.കിലോവാട്ട് വരെയുള്ള സോളാർ പാനലുകൾക്ക് 30,000 രൂപയാണ് സബ്‌സിഡി. 3 കിലോവാട്ട് വരെയുള്ള പാനലുകൾക്ക് 48,000 രൂപയും, 3 കിലോവാട്ടിൽ കൂടുതലുള്ള പാനലുകൾക്ക് 78,000 രൂപയും സബ്‌സിഡിയായി ലഭിക്കും. ഈ സർക്കാർ സഹായം വീട്ടുടമകൾക്ക് സോളാർ പാനലുകൾ കൂടുതൽ താങ്ങാനാവുന്നതാക്കി മാറ്റും.

LEAVE A REPLY

Please enter your comment!
Please enter your name here