ചെന്നിത്തല: ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങവേ ട്രെയിനിൽ നിന്ന് വീണ് യുവാവ് മരിച്ചു. ചെറുകോൽ ഈഴക്കടവ് കുമാര ഭവനത്തിൽ സുമേഷ് (30) ആണ് മരിച്ചത്. ചെന്നൈയിൽ താമസിക്കുന്ന കുമാരൻ – സുമ ദമ്പതികളുടെ മകനാണ്.
എറണാകുളത്ത് നിന്ന് മാവേലിക്കരയിലേക്ക് ട്രെയിനിൽ വരവേ കടത്തുരുത്തി ഭാഗത്ത് വച്ചാണ് അപകടമുണ്ടായത്. കൊച്ചിൻ റിഫൈനറിയിൽ ജോലിക്കാരനാണ്. ഭാര്യ: പ്രവീണ. സംസ്കാരം പിന്നീട്.