കെപിസിസി അധ്യക്ഷ സ്ഥാനത്തേക്ക് പരി​ഗണിക്കുന്നത് ആറു പേരെ; ദീപയുടെ കൂടിക്കാഴ്ച ഈ പേരുകൾ മനസിൽ‌ വച്ച്

Advertisement

കോട്ടയം: എംപിമാരായ അടൂർ പ്രകാശ്, കൊടിക്കുന്നിൽ സുരേഷ്, ആന്റോ ആന്റണി, ബെന്നി ബെഹനാൻ, എംഎൽഎമാരായ റോജി എം.ജോൺ, സണ്ണി ജോസഫ് എന്നിവർ ഉൾപ്പെടുന്ന പാനലാണ് തെരഞ്ഞെടുപ്പു തന്ത്രജ്ഞൻ സുനിൽ കനഗോലു കോൺഗ്രസ് ഹൈക്കമാൻഡിന് നൽകിയത്. ഇനി നിർണായകം എഐസിസി ജനറൽ സെക്രട്ടറി ദീപാദാസ് മുൻഷി കെപിസിസി ഭാരവാഹികളുമായി നടത്തുന്ന കൂടിക്കാഴ്ചയാണ്.

ഇക്കുറി ഹൈക്കമാൻഡ് ആരെയും നിർദേശിക്കുന്നില്ല. പേര് സംസ്ഥാനത്ത് നിന്ന് തന്നെ ഉയരട്ടെ എന്ന നിലപാടാണ് സ്വീകരിച്ചിരിക്കുന്നതെന്നാണ് വിവരം. ഈ ആറു പേരുകൾ മനസിൽവച്ചാണ് ദീപാദാസ് മുൻഷി കെപിസിസി ഭാരവാഹികളെ ഒറ്റയ്ക്കൊറ്റയ്ക്ക് കാണുന്നത്. പ്രതിപക്ഷനേതാവ് ഉള്‍പ്പടെ നേതാക്കളുടെ അഭിപ്രായം കണക്കിലെടുത്താവും അന്തിമതീരുമാനത്തിലേക്ക് കേന്ദ്രനേതൃത്വം നീങ്ങുക. അതേസമയം, ആറു പേരും ജനപ്രതിനിധികളാണ്. പാർട്ടിയിൽ‌ ഒരാൾക്ക് ഒരു പദവി വ്യവസ്ഥ നിലനിൽക്കുന്നുമുണ്ട്.

∙ അടൂർ പ്രകാശ്
മികച്ച സംഘാടകൻ, തിരഞ്ഞെടുപ്പ് മാനേജ്മെന്റിൽ വിദഗ്ധൻ,

∙ കൊടിക്കുന്നിൽ സുരേഷ്
ദേശീയ തലത്തിൽ കോൺഗ്രസിന്റെ ദലിത് മുഖം, കഠിനാധ്വാനി, വിശ്രമമില്ലാത്ത പ്രവർത്തനം, കെപിസിസി അധ്യക്ഷസ്ഥാനത്തേക്ക് പലതവണ പരിഗണിക്കപ്പെട്ടു.

∙ ആന്റോ ആന്റണി
തീവ്ര നിലപാടുകളില്ലെങ്കിലും നിശ്ബദ പോരാളി, മികച്ച സംഘാടകൻ, വയനാട് ലോക്സഭാ ഉപതെരഞ്ഞെടുപ്പിൽ നിലമ്പൂർ മണ്ഡലത്തിന്റെ ചാർജുണ്ടായിരുന്ന ആന്റോ ആന്റണി നടത്തിയ പ്രവർത്തനങ്ങളിലെ മതിപ്പ്.

∙ സണ്ണി ജോസഫ്
ചർച്ചകളിൽ പാർട്ടിയുടെ മുഖം, മികച്ച വാഗ്മി, മലയോര മേഖലയിലും കർഷകർക്കിടയിലും സ്വാധീനം

∙ ബെന്നി ബെഹനാൻ
സംസ്ഥാനത്തിന്റെ എല്ലാ ഭാഗത്തും താഴെത്തട്ടിലുള്ള പ്രവർത്തകരുമായി ബന്ധം, ഉമ്മൻ ചാണ്ടിയുടെ വിശ്വസ്തൻ എന്ന നിലയിൽ പ്രവർത്തകർക്കിടയിലും എ ഗ്രൂപ്പിലെ രണ്ടാംനിര നേതാക്കൾക്കിടയിലും പ്രിയങ്കരൻ.

∙ റോജി എം. ജോൺ
യുവമുഖം, ദേശീയ നേതൃത്വവുമായി ബന്ധം, മുൻ എൻഎസ്‌യു അധ്യക്ഷൻ

ദീപാദാസ് മുൻഷി നേതാക്കളോട് ചോദിക്കുന്നത്
∙ നിലവിലെ രാഷ്ട്രീയ സാഹചര്യം കോൺഗ്രസിന് അനുകൂലമോ ?
∙ നിയമസഭാ തെരഞ്ഞെടുപ്പിൽ സർക്കാർ രൂപീകരിക്കാനുള്ള സാധ്യത ?
∙ തദ്ദേശ തിരഞ്ഞെടുപ്പിലെ പാർട്ടി സാധ്യതകൾ ?
∙ പാർട്ടി പ്രവർത്തനങ്ങൾ മെച്ചപ്പെടുത്താൻ അഭിപ്രായങ്ങളോ നിർദേശങ്ങളോ ഉണ്ടോ ?
∙ പുനഃസംഘടന എങ്ങനെ ആയിരിക്കണമെന്നാണ് അഭിപ്രായം

Advertisement

LEAVE A REPLY

Please enter your comment!
Please enter your name here