വടകരയിൽ ട്രാൻസ്ഫോർമറിൽ നിന്ന് ഷോക്കേറ്റ് വീണ് മയിൽ, സിപിആർ നൽകി രക്ഷിക്കാൻ ശ്രമിച്ചെങ്കിലും അന്ത്യം

Advertisement

വടകര: കോഴിക്കോട് ജില്ലയിലെ വടകര അറക്കിലാട് ട്രാൻസ്ഫോർമറിൽ നിന്ന് ഷോക്കേറ്റ് മയിൽ ചത്തു. നാട്ടുകാർ സി.പി ആർ നൽകിയിട്ടും രക്ഷപ്പെടുത്താനായില്ല. കഴിഞ്ഞ രണ്ട് ദിവസമായി അറക്കിലാട് മേഖലയിലെ വീടുകൾക്ക് സമീപവും പറമ്പിലുമായി അഞ്ച് മയിലുകൾ വന്നിരുന്നതായി നാട്ടുകാർ പറഞ്ഞു. ഇതിലൊരു മയിലിനാണ് ഷോക്കേറ്റത്.

പുത്തൂർ, നടക്കുതാഴെ, ട്രെയിനിംഗ് സ്കൂളിന് സമീപവുമായിരുന്നു മയിലുകൾ വിഹരിച്ചിരുന്നത്. ജനവാസമേഖലിയിൽ പറന്ന് നടക്കുന്ന മയിലുകൾ നാട്ടുകാർക്ക് കൌതുകമായിരുന്നു. ഇതിനിടെയാണ് അറക്കിലാട് ചെരുപ്പ് കമ്പനിക്ക് സമീപമുള്ള ട്രാൻസ്ഫോർമറിൽ നിന്ന് കൂട്ടത്തിൽ ഒരു മയിലിന് ഷോക്കേറ്റത്. തെറിച്ച് വീണ മയിലിനെ ഉടനെ തന്നെ നാട്ടുകാർ റോഡരികിലേക്ക് മാറ്റി പ്രഥമ ശുശ്രൂഷ നൽകി. സിപിആർ അടക്കം നൽകി ജീവൻ രക്ഷിക്കാൻ ശ്രമിച്ചെങ്കിലും മയിൽ ചത്തു.

Advertisement

LEAVE A REPLY

Please enter your comment!
Please enter your name here