2025 ജനുവരി 23 വ്യാഴം
BREAKING NEWS
👉 എറണാകുളം ചേന്ദമംഗലത്തെ കൂട്ടകൊല, പ്രതി ഋതു ജയനെ അതിരാവിലെ സംഭവ സ്ഥലത്തെത്തിച്ച് തെളിവെടുപ്പ് നടത്തി.
👉ആതിരപ്പള്ളിയിൽ മസ്തകത്തിൽ പരിക്കേറ്റ കാട്ടാനയെ മയക്ക് വെടിവെച്ച് പിടികൂടാനുള്ള ശ്രമം ഇന്നും തുടരും.
👉വയനാട് ഡി സി സി ട്രഷറർ എൻഎം ബാലകൃഷ്ണൻ്റെ ആത്മഹത്യ: ഐ സി ബാലകൃഷ്ണൻ എം എൽ എ ഇന്ന് ചോദ്യം ചെയ്യലിന് എത്തിയേക്കും

👉 സാമൂഹ്യക്ഷേമ പെൻഷൻ വർദ്ധിപ്പിക്കുന്ന കാര്യം കൂടിയാലോചനകൾക്ക് ശേഷം മാത്രമെന്ന് ധനമന്ത്രി കെ എൻ ബാലകൃഷ്ണൻ.
👉മലപ്പുറം ഊർങ്ങാട്ടേരിയിൽ ഇന്ന് പുലർച്ചെ കാട്ടാന കിണറ്റിൽ വീണു. ആനയെ കരയ്ക്ക് കയറ്റാൻ ശ്രമം. നഷ്ടപരിഹാരം നൽകണമെന്ന് സ്ഥലമുടമയായ കർഷകൻ.

👉ലോസ് ഏഞ്ചലസിൽ കാസ്റ്റെയ്ക്ക് തടാകത്തിന് അരികെ വീണ്ടും കാട്ടുതീ. കൂടുതൽ ഇടങ്ങളിലേക്ക് കാട്ടുതീ പടർന്നു.
👉 കോൺഗ്രസ് ഭാരവാഹി ചർച്ച: ദീപാ ദാസ് മുൻഷി വീണ്ടും തിരുവനന്തപുരത്ത് തിരിച്ചെത്തി.
👉ബ്രൂവറി: മന്ത്രി എം ബി രാജേഷ് സിപിഐ സംസ്ഥാന സെക്രട്ടറിയെ കണ്ട് ചർച്ച നടത്തിയെന്ന് റിപ്പോർട്ടുകൾ.

🌴കേരളീയം🌴
🙏 എലപ്പുളളിയിലെ ബ്രുവറി നാട്ടില്‍ വികസനം കൊണ്ടുവരുന്ന പദ്ധതിയാണെന്നും ആശങ്കകള്‍ പരിഹരിച്ച് പദ്ധതിയുമായി മുന്നോട്ടു പോകാന്‍ തന്നെയാണ് സര്‍ക്കാര്‍ തീരുമാനമെന്നും സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍.
🙏 സ്വകാര്യ മദ്യ പ്ലാന്റിന് വെള്ളം കൊടുക്കുന്നതിനെ ന്യായീകരിച്ച് ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിന്‍. കിന്‍ഫ്രയ്ക്ക് നല്‍കിയ വെള്ളം പങ്കിടുന്നതില്‍ തെറ്റില്ലെന്നാണ് മന്ത്രിയുടെ ന്യായീകരണം.

🙏പാലക്കാട് ജില്ലയിലെ ഒരു ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ പ്ലസ് വണ്‍ വിദ്യാര്‍ത്ഥിയുടെ മൊബൈല്‍ ഫോണ്‍ പിടിച്ചെടുക്കുകയും വീഡിയോ പകര്‍ത്തി സമൂഹമാധ്യമങ്ങളിലടക്കം പ്രചരിക്കുകയും ചെയ്ത സംഭവത്തില്‍ വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി റിപ്പോര്‍ട്ട് തേടി.
🙏പ്ലസ് വണ്‍ വിദ്യാത്ഥി അധ്യാപകനെതിരെ ഭീഷണി മുഴക്കിയ സംഭവത്തില്‍ വിശദീകരണവുമായി ആനക്കര സ്‌കൂള്‍ പ്രിന്‍സിപ്പല്‍. ആ വീഡിയോ പ്രചരിച്ചത് സ്‌കൂളില്‍ നിന്നല്ലെന്നും വിദ്യാര്‍ത്ഥിയുടെ വീഡിയോ പകര്‍ത്തിയത് അച്ഛന് അയക്കാനെന്നും പ്രിന്‍സിപ്പല്‍ പറഞ്ഞു.

🙏 ഡോ. ആശാദേവിയെ കോഴിക്കോട് ഡിഎംഒ ആക്കി ആരോഗ്യ വകുപ്പ് പുതിയ ഉത്തരവിറക്കി. ഡോ. രാജേന്ദ്രനെ ഡി എച്ച്സിലേക്കും മാറ്റി. ഡോ. രാജേന്ദ്രന് ആരോഗ്യ വകുപ്പ് ഡയറക്ടര്‍ ആയാണ് നിയമനം. ഇരുവരും ഒരേ സമയം ഡിഎംഒ ആയി ഓഫീസില്‍ തുടര്‍ന്നത് നേരത്തെ വിവാദമായിരുന്നു.
🙏ജനങ്ങളുടെ അന്നംമുട്ടിക്കുന്ന സമരത്തില്‍ നിന്ന് റേഷന്‍ വ്യാപാരികള്‍ പിന്‍മാറണമെന്ന് ഭക്ഷ്യ വകുപ്പ് മന്ത്രി ജി ആര്‍ അനില്‍. സാധാരണക്കാരെ ബുദ്ധിമുട്ടിക്കുന്ന റേഷന്‍ വ്യാപാരി സമരം ഗൗരവമായി കാണുന്നുവെന്നും മന്ത്രി ചൂണ്ടിക്കാട്ടി.
🙏 പാലക്കാട് ജില്ലാ സമ്മേളനത്തില്‍ സിപിഎം കേന്ദ്ര കമ്മിറ്റി അംഗം എ കെ.ബാലന് വിമര്‍ശനം. ബിജെപി നേതാവ് സന്ദീപ് വാര്യര്‍ ബി.ജെ.പി വിട്ടപ്പോള്‍ എകെ ബാലന്‍ നടത്തിയ നടത്തിയ പുകഴ്ത്തല്‍ പരാമര്‍ശം ഉയര്‍ത്തിയാണ് കേന്ദ്ര കമ്മറ്റിയംഗത്തിനെതിരെ രൂക്ഷ വിമര്‍ശനം ജില്ലാ സമ്മേളനത്തിലുയര്‍ന്നത്.

🙏 വട്ടിയൂര്‍ക്കാവ് ഗവ. എല്‍ പി എസിന് അനധികൃതമായി അവധി നല്‍കിയ സംഭവത്തില്‍ കടുത്ത നടപടി സ്വീകരിച്ച് മന്ത്രി. പ്രഥമാധ്യാപകനെ അന്വേഷണവിധേയമായി സസ്പെന്‍ഡ് ചെയ്തായി മന്ത്രി അറിയിച്ചു.
🙏 എറണാകുളം പുത്തന്‍വേലിക്കരയില്‍ സുഹൃത്തിന്റെ മകളായ നാല് വയസുകാരിയെ പീഡിപ്പിച്ച കേസില്‍ സിനിമ മേക്കപ്പ്മാനും പ്രാദേശിക സിപിഎം പ്രവര്‍ത്തകനുമായ സുബ്രഹ്‌മണ്യനെ ചെങ്ങമനാട് പൊലീസ് അറസ്റ്റ് ചെയ്തു.

🇳🇪 ദേശീയം 🇳🇪
🙏മഹാരാഷ്ട്രയിലെ ജല്‍ഗാവ് ജില്ലയില്‍ കര്‍ണാടക എക്‌സ്പ്രസ് ഇടിച്ചുണ്ടായ അപകടത്തില്‍ 11 മരണം. പുഷ്പക് എക്‌സ്പ്രസില്‍ തീപിടിച്ചെന്ന അഭ്യൂഹത്തെ തുടര്‍ന്ന് അപായചങ്ങല വലിച്ച് നിര്‍ത്തിയ ട്രെയിനില്‍ നിന്ന് യാത്രക്കാര്‍ സമീപത്തെ ട്രാക്കിലേക്ക് ഇറങ്ങിയതായിരുന്നു.
🙏 ഡബിള്‍ ഡെക്കര്‍ ട്രെയിനുകള്‍ അവതരിപ്പിക്കാനൊരുങ്ങി റെയില്‍വേ. പാസഞ്ചര്‍-ഗുഡ്സ് ട്രെയിനുകള്‍ സംയോജിപ്പിച്ച്, മുകളില്‍ യാത്രക്കാരെയും താഴെ ചരക്കുകളും കൊണ്ടുപോകാന്‍ കഴിയുന്ന ട്രെയിനുകളായിരിക്കും അവതരിപ്പിക്കുക.
🙏 മണിപ്പൂരില്‍ എന്‍ ബിരേന്‍ സിങ് നയിക്കുന്ന ബിജെപി സര്‍ക്കാരിനുള്ള പിന്തുണ സഖ്യകക്ഷിയായ ജെഡിയു പിന്‍വലിച്ചു. നിതീഷ് കുമാര്‍ അധ്യക്ഷനായ ജെഡിയുവിന് മണിപ്പൂര്‍ നിയമസഭയില്‍ ഒരംഗമാണ് ഉളളത്.

🙏 ഛത്തീസ്ഗഡില്‍ വീണ്ടും മാവോയിസ്റ്റ് ഏറ്റുമുട്ടല്‍. രണ്ടു മാവോയിസ്റ്റുകളെ സുരക്ഷാസേന വധിച്ചു. ഛത്തീസ്ഗഡിലെ ബൊക്കാറോ ജില്ലയിലാണ് ഏറ്റുമുട്ടല്‍ നടന്നത്.
🇦🇺 അന്തർദേശീയം 🇦🇽
പ്രധാനമന്ത്രി നരേന്ദ്ര മോദിയും യുഎസ് പ്രസിഡൻറും തമ്മിലുള്ള കൂടികാഴ്ച അടുത്ത മാസം വാഷിംഗ്ടണിൽ നടക്കുമെന്ന് റിപ്പോർട്ട്. കുടിയേറ്റവും വ്യാപാരവുമായിരിക്കും പ്രധാന ചർച്ചാ വിഷയങ്ങൾ.
🙏 യുക്രെയ്നുമായുള്ള യുദ്ധം അവസാനിപ്പിച്ചില്ലെങ്കില്‍ റഷ്യയെ ഉപരോധിക്കുമെന്ന മുന്നറിയിപ്പുമായി യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. അധിക നികുതി, തീരുവ തുടങ്ങി കര്‍ശന സാമ്പത്തിക നടപടികള്‍ ഏര്‍പ്പെടുത്തുമെന്നാണു ട്രംപിന്റെ മുന്നറിയിപ്പ്.

🏏 കായികം 🏑
🙏 സംസ്ഥാന സര്‍ക്കാര്‍ 249 കായിക താരങ്ങള്‍ക്ക് നിയമനം നല്‍കി ഉത്തരവിറക്കി. 2015-2019 വര്‍ഷങ്ങളിലെ സ്പോര്‍ട്സ് ക്വാട്ട നിയമനത്തിനായുള്ള സെലക്ട് ലിസ്റ്റില്‍ നിന്നും 249 കായിക താരങ്ങളെ വിവിധ വകുപ്പുകളില്‍ വിവിധ തസ്തികകളില്‍ നിയമിക്കുന്നതിനാണ് മന്ത്രിസഭാ യോഗം അനുമതി നല്‍കിയത്.
🙏 അഞ്ച് മത്സരങ്ങളുള്ള ടി20 പരമ്പരയിലെ ആദ്യ മത്സരത്തില്‍ ഇംഗ്ലണ്ടിനെ ഏഴ് വിക്കറ്റിന് തകര്‍ത്ത് ഇന്ത്യ ആദ്യം ബാറ്റ് ചെയ്ത ഇംഗ്ലണ്ട് 20 ഓവറില്‍ 132 റണ്‍സിന് ഓള്‍ ഔട്ടായപ്പോള്‍ 34 പന്തില്‍ 79 റണ്‍സെടുത്ത അഭിഷേക് ശര്‍മയുടെ ബാറ്റിംഗ് കരുത്തില്‍ 12.5 ഓവറില്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ ഇന്ത്യ ലക്ഷ്യം മറികടന്നു.