പറവൂര്‍.ചേന്ദമംഗലം കൂട്ടക്കൊലയിലെ പ്രതി ഋതു ജയന്‍റെ കുറ്റബോധമില്ലായ്മയും കൂസലില്ലായ്മയും അന്വേഷകരെ പോലും അതിശയിപ്പിക്കുകയാണ്. മൂന്നുപേരെ അടിച്ചുകൊന്ന് നാലാമതൊരാളെ മൃതപ്രായനാക്കിയ സംഭവത്തില്‍. നിസാര കാരണത്തിന്‍റെ പേരിലാണ് ആരും നടുങ്ങുന്ന കൂട്ടക്കൊലക്ക് യുവാവ് തയ്യാറായത്.
എന്നാല്‍ പ്രതി പൊലീസിനോട് തുറന്നുപറഞ്ഞ കാര്യം കേട്ട് അന്വേഷണോദ്യോഗസ്ഥര്‍ പോലും ഒരിട നടുങ്ങിയിരിക്കുകയായിരുന്നു. ജിതിൻ മരിക്കാത്തതിൽ നിരാശ എന്ന് ആണ് പ്രതി പോലീസിനോട് പറഞ്ഞത്. ജിതിനെ ലക്ഷ്യമിട്ടായിരുന്നു മുഴുവൻ ആക്രമണവും നടത്തിയത്. മരണം ഉറപ്പിക്കാനാണ് ജിതിനെ കത്തി കൊണ്ട് കുത്തിയത്. കുടുംബത്തെ മുഴുവൻ ഇല്ലാതാക്കുകയായിരുന്നു ഉദേശമെന്നും ഋതുവിന്റെ മൊഴി. സമൂഹത്തില്‍ പടരുന്ന അക്രമത്തിന്‍റെ ആഴം വ്യക്തമാക്കുന്നതാണ് ഋതുവിന്‍റെ ഒരു കൂസലുമില്ലാതെയുള്ള മൊഴി .
അതേസമയം പ്രതി ഋതുജയനെ സംഭവസ്ഥലത്ത് എത്തിച്ച് തെളിവെടുപ്പ് നടത്തി. കുറ്റപത്രം ഒരു മാസത്തിനുള്ളിൽ സമർപ്പിക്കുമെന്ന് മുനമ്പം ഡിവൈഎസ്പിഎസ് ജയകൃഷ്ണൻ വ്യക്തമാക്കി.
പ്രതിക്കെതിരെയുള്ള ജനരോഷം കണക്കിലെടുത്ത് അതിരാവിലെ തന്നെ തെളിവെടുപ്പ് പൂർത്തിയാക്കി. കൊലപാതകം നടന്ന വീട്ടിലും, ഋതുജയന്റെ വീട്ടിലുമായിരുന്നു തെളിവെടുപ്പ്.
60% അന്വേഷണം പൂർത്തിയായി. ശാസ്ത്രീയ തെളിവുകൾ പൂർണമായും സമാഹരിച്ചിട്ടുണ്ട്.
ജിതിന്റെ ആരോഗ്യനില മെച്ചപ്പെട്ടതിനുശേഷം മൊഴിയെടുക്കും. മൂന്നുവർഷമായി നിലനിന്നിരുന്ന അയൽതർക്കം തന്നെയാണ് കൊലപാതക കാരണം. പ്രതിക്ക് മാനസിക പ്രശ്നങ്ങളില്ലെന്നാണ് പോലീസ് കണ്ടെത്തൽ.
കേസിൽ ദൃക്സാക്ഷികളായ രണ്ടു കുട്ടികളുടെയും മൊഴി രേഖപ്പെടുത്തിയിരുന്നു.
പരിക്കേറ്റ ചികിത്സയിൽ കഴിയുന്ന ജിതിന്റെ ആരോഗ്യനിലയിൽ പുരോഗതിയുണ്ട്. ഉടൻതന്നെ വെന്റിലേറ്റർ സഹായം പൂർണമായും ഒഴിവാക്കാൻ ആകുമെന്നാണ് പ്രതീക്ഷ. പ്രതി ഋതുജയന്റെ കസ്റ്റഡി കാലാവധി നാളെ പൂർത്തിയാകും.