കണ്ണൂര്‍. നവജാത ശിശുവിന്റെ ശരീരത്തിൽ സൂചി കുടുങ്ങിയ സംഭവം. പരിയാരം മെഡിക്കൽ കോളേജ് ആശുപത്രിക്ക് പിഴവില്ലെന്ന് റിപ്പോർട്ട്. ആഭ്യന്തര അന്വേഷണ സമിതിയുടേതാണ് റിപ്പോർട്ട്. നവജാത ശിശുക്കൾക്ക് വാക്സിൻ എടുക്കുന്ന സൂചിയല്ല കുട്ടിയുടെ ശരീരത്തിൽ നിന്നും കണ്ടെടുത്തതെന്ന് വാദം. ‘സൂചി കണ്ടെടുത്ത സ്ഥലത്ത് വാക്സിൻ എടുത്തിട്ടില്ല’
മറ്റെവിടെനിന്നെങ്കിലുമാണോ സൂചി ശരീരത്തിൽ കുടുങ്ങിയത് എന്ന് അന്വേഷിക്കണമെന്നും റിപ്പോർട്ടിൽ. വാക്സിൻ സൂചി കുഞ്ഞിന്റെ തുടയിൽ കുടുങ്ങിയെന്നായിരുന്നു കുടുംബത്തിന്റെ പരാതി