യുഡിഎഫ് കൊണ്ടുവന്ന അവിശ്വാസപ്രമേയത്തെ പിന്തുണച്ചത്തിന്റെ പേരിലാണ് തന്നെ ആക്രമിച്ചതെന്ന് വയനാട് പനമരം പഞ്ചായത്ത് അംഗം ബെന്നി ചെറിയാൻ

Advertisement

വയനാട്. അഴിമതിക്കെതിരെ യുഡിഎഫ് കൊണ്ടുവന്ന അവിശ്വാസപ്രമേയത്തെ പിന്തുണച്ചത്തിന്റെ പേരിലാണ് തന്നെ ആക്രമിച്ചതെന്ന് വയനാട് പനമരം പഞ്ചായത്ത് അംഗം ബെന്നി ചെറിയാൻ മാധ്യമങ്ങളോട് പറഞ്ഞു. താൻ അവിശ്വാസ പ്രമേയത്തെ പിന്തുണച്ചതോടെ എൽഡിഎഫിന് ഭരണം നഷ്ടപ്പെട്ടിരുന്നു. ആക്രമിച്ചത് സിപിഐഎം ഡിവൈഎഫ്ഐ പ്രവർത്തകരാണെന്നും ബെന്നി ചെറിയാൻ ആരോപിച്ചു

ബെന്നി ചെറിയാനെ ആക്രമിച്ചതിൽ സിപിഐഎം ഡിവൈഎഫ്ഐ പ്രവർത്തകർക്ക് ബന്ധമില്ലെന്ന് പനമരം ലോക്കൽ കമ്മിറ്റി സെക്രട്ടറി അബ്ദുൽ ജബ്ബാർ വ്യക്തമാക്കി.

അതേസമയം ഏഴു പേർക്കെതിരെ പനമരം പോലീസ് കേസെടുത്തു. ഇവർ പ്രാദേശിക സിപിഐഎം ഡിവൈഎഫ്ഐ പ്രവർത്തകരാണ് എന്ന് എഫ്ഐആറിൽ പറയുന്നു. ബെന്നി ചെറിയാനെതിരെ സിപിഐഎം നടത്തിയ പൊതുയോഗത്തിലെ പ്രസംഗവും പുറത്തുവന്നു

Advertisement

LEAVE A REPLY

Please enter your comment!
Please enter your name here