കോഴിക്കോട്. മൂന്നാലിങ്കലിലെ ഫ്ലാറ്റിൽ അബോധാവസ്ഥയിൽ കണ്ടെത്തിയ യുവാവ് മരിച്ചു. രോഹിത് പ്രദീപ് ആണ് മരിച്ചത്. ഇരുപത്തിഒന്നാം തിയതി രാത്രി എട്ടരവരെ ഓൺലൈനിൽ ഉണ്ടായിരുന്നു രോഹിത് പ്രദീപ്. പിന്നീട് ഇന്നലെ വൈകുന്നേരം വരെ ഫോണിൽ കിട്ടാതായതോടെയാണ് ബന്ധുക്കൾ ഫ്ലാറ്റിൽ അന്വേഷിച്ച് എത്തിയത്.ഫയർഫോഴ്സ് ൻ്റെ സഹായത്തോടെയാണ് ബന്ധുക്കൾ മുറിക്കുള്ളിൽ കയറിയത്.കട്ടിലിൽ തല കീഴായി കിടക്കുന്ന നിലയിലായിരുന്നു .ഉടൻതന്നെ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചതായി ഡോക്ടേഴ്സ് അറിയിക്കുകയായിരുന്നു. കോഴിക്കോട് ടൗൺ പൊലിസ് കേസെടുത്തിട്ടുണ്ട്.