ബൈക്കിലെത്തിയ സംഘം വയോധികയുടെ മുക്കുപണ്ടം കവര്‍ന്നു

Advertisement

പാലക്കാട്. ഒറ്റപ്പാലത്ത് ബൈക്കിലെത്തിയ സംഘം വയോധികയുടെ മാല കവര്‍ന്നു.വീടിന് പുറത്ത് ജോലി ചെയ്യുകയായിരുന്ന വയോധികയുടെ മാലയാണ് കവര്‍ച്ചാസംഘം തട്ടിപ്പറിച്ചത്,ജില്ലയുടെ പലഭാഗങ്ങളിലും പ്രതികള്‍ സമാനരീതിയില്‍ കവര്‍ച്ച നടത്താന്‍ ശ്രമിച്ചതായാണ് വിവരം


സുന്ദരയ്യര്‍ റോഡിലെ അജന്തലൈനില്‍ കഴിഞ്ഞദിവസം വൈകുന്നേരമാണ് പിടിച്ചുപറി നടക്കുന്നത്.വിട്ടു ജോലി ചെയ്യുകയായിരുന്ന കണ്ണിയംപുറം സ്വദേശിനിയുടെ മാലയാണ് ബൈക്കില്‍ എത്തിയ സംഘം പിടിച്ചുപറിച്ചത്
രണ്ടുപേരാണ് ബൈക്കില്‍ ഉണ്ടായിരുന്നത്.ഇതില്‍ ഒരാള്‍ കുറച്ച് അപ്പുറത്ത് ബൈക്ക് നിര്‍ത്തിയ ശേഷം പിന്‍സീറ്റില്‍ ഇരുന്നയാള്‍ ഇറങ്ങിവന്ന് മാലപൊട്ടിച്ച് ബൈക്കില്‍ കയറി രക്ഷപ്പെടുകയായിരുന്നു.എന്നാല്‍ നഷ്ടമായത് മുക്കുപണ്ടമാണെന്ന് പോലീസ് പറഞ്ഞു.വയോധികയുടെ പരാതിയില്‍ ഒറ്റപ്പാലം പോലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.
മോഷണത്തിന്റെ ദൃശ്യങ്ങള്‍ സമീപത്തെ സി.സി ടിവി ക്യാമറയില്‍ പതിഞ്ഞിട്ടുണ്ട്. ഇതും സമീപത്തെ ക്യാമറകളും പരിശോധിച്ചാണ് അന്വേഷണം. ഒറ്റപ്പാലത്തെ പിടിച്ചുപറിക്ക് ശേഷം ഇവര്‍ ചെര്‍പ്പുളശ്ശേരി റോഡിലൂടെയാണ് രക്ഷപ്പെട്ടതെന്ന ദൃശ്യങ്ങളും പോലീസിന് ലഭിച്ചിട്ടുണ്ട്.വടക്കഞ്ചേരിയിലും പ്രതികള്‍ സമാനരീതിയില്‍ മോഷണം ആസൂത്രണം ചെയ്തിരുന്നതായാണ് വിവരം

Advertisement

LEAVE A REPLY

Please enter your comment!
Please enter your name here