കോട്ടയം. ട്രെയിനിൽ യാത്രക്കാരനിൽ നിന്നും കണക്കിൽപ്പെടാത്ത 32 ലക്ഷം രൂപ പിടികൂടി.
മഹാരാഷ്ട്രയിൽ നിന്നും ഓച്ചിറ സ്വദേശിക്ക് കൈമാറാൻ കൊണ്ടുവന്ന പണമാണ് പിടികൂടിയത്.
സംഭവത്തിൽ മഹാരാഷ്ട്ര സ്വദേശിയായ പ്രശാന്ത് ശിവജി എന്നയാളെ കസ്റ്റഡിയിൽ എടുത്തു.
ഇന്നലെ വൈകിട്ട് അഞ്ചരയോടെയായിരുന്നു സംഭവം. ട്രെയിലിലെ കുറ്റകൃത്യങ്ങൾ തടയുന്നതിന്റെ ഭാഗമായി
റെയിൽവേ പൊലീസും, എക്‌സൈസും, ആർപിഎഫും സംയുക്തമായി പരിശോധന നടത്താറുണ്ട്. ഈ പരിശോധനയുടെ ഭാഗമായി
മഹാരാഷ്ട്രയിൽ നിന്നും കൊച്ചു വേളിയ്ക്കുള്ള ട്രെയിനും പരിശോധിച്ചു. ഇതിനിടെയിലാണ് ഏഴാം നന്പർ ബോഗിയിലെ 28 നന്പർ സീറ്റിലിരുന്ന പ്രശാന്ത് ശിവജി എന്ന വ്യക്തിയിൽ നിന്നും പണം കണ്ടെത്തിയത്. പണത്തിന്റെ സോഴ്സ് വെളിപ്പെടുത്തുന്ന
രേഖകൾ ചോദിച്ചെങ്കിലും കൃത്യമായ വിവരങ്ങൾ നല്കാൻ ഇയാൾ സാധിച്ചില്ല. തുടർന്നാണ് ഇയാളെ കസ്റ്റഡിയിൽ എടുത്തത്.
ചെങ്ങന്നൂർ വരെയുള്ള ടിക്കറ്റാണ് ഇയാൾ എടുത്തിരുന്നത്. ഓച്ചിറയിലുള്ള ഒരു വ്യക്തിക്ക് കൈമാറാൻ കൊണ്ടുവന്ന പണമാണെന്നാണ് ഇയാൾ മൊഴി നല്കിയത്. സംഭവം ഇൻകം ടാക്സിനെയും ഇഡിയെയും അറിയിച്ചിട്ടുണ്ട്.
ഇൻകം ടാക്സ് ഉദ്യോഗസ്ഥരെത്തി ഇയാളെ കൂടുതൽ ചോദ്യം ചെയ്യുന്നതിന് വേണ്ടി കസ്റ്റഡിയിൽ എടുത്തു. പിടിച്ചെടുത്ത പണം പൊലീസ് എസ്.ബി.ഐ അധികൃതർക്ക് കൈമാറി. നോട്ട് കള്ളനോട്ടാണോ എന്ന് ശേഷമാകും തുടർ നടപടികൾ സ്വീകരിക്കും.