പാലക്കാട് .എലപ്പുള്ളിയിൽ മദ്യ നിർമ്മാണശാലക്ക് അനുമതി നൽകിയതിൽ നിലപാട് വ്യക്തമാക്കി സിപിഐ. വികസനത്തിന് എതിരല്ലെന്നും കുടിവെള്ളം മറന്ന് കൊണ്ട് വികസനംവേണ്ട എന്നാണ് നിലപാടെന്ന് സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം വ്യക്തമാക്കി. അനുമതി വിവാദമായതിന് പിന്നാലെ എക്സൈസ് മന്ത്രി എം.ബി രാജേഷ് ബിനോയ് വിശ്വത്തെ കണ്ടിരുന്നു.മദ്യ നിർമാണ ശാല ആരംഭിക്കുന്നതിൽ ആശങ്ക പ്രകടിപ്പിച്ച് സിറോ മലബാർ സഭ പാലക്കാട് രൂപത രംഗത്ത് വന്നിട്ടുണ്ട്
എലപ്പുള്ളിയിൽ വൻകിട മദ്യ നിർമാണശാല സ്ഥാപിക്കാൻ പ്രാരംഭാനുമതി നൽകിയത് വിവാദമായ ശേഷം ഇതാദ്യമായാണ്സിപിഐ.നേതൃത്വം നിലപാട് വ്യക്തമാക്കുന്നത്
പരിസ്ഥിതി അനുകൂല പാർട്ടി എന്ന പ്രതിഛായ കണക്കിലെടുത്താണ് സിപിഐ. ഇങ്ങനൊരു സമീപനത്തിലേക്ക് എത്തിയത്. മന്ത്രിസഭാ തീരുമാനം വിവാദമായതിന് പിന്നാലെ മന്ത്രി എം.ബി രാജേഷ് സിപിഐ. ആസ്ഥാനത്ത് എത്തി ബിനോയ് വിശ്വത്തെ കണ്ടിരുന്നു.കൂടിക്കാഴ്ച മന്ത്രി സ്ഥിരീകരിച്ചു
മദ്യനിർമ്മാണശാലക്ക് അനുമതി നൽകിയതിനെതിരെ സീറോ മലബാർ സഭാ പാലക്കാട് രൂപത രംഗത്തെത്തി.എലപ്പുള്ളിയിൽ മദ്യനിർമാണശാല തുടങ്ങിയാൽ ജലക്ഷാമം ഉണ്ടാകില്ലെന്നാണ് ഒയാസിസ് കമ്പനിയുെടെ പ്രതിരോധം.മദ്യ ഉത്പാദനത്തിന് അഞ്ച് ഏക്കറിൽ നിർമ്മിക്കുന്ന മഴവെള്ള സംഭരണിയിലെ ജലം മതിയാകുമെന്നുമാണ് കമ്പനി പറയുന്നത്.
Home News Breaking News എലപ്പുള്ളിയിൽ മദ്യ നിർമ്മാണശാലക്ക് അനുമതി നൽകിയതിൽ നിലപാട് വ്യക്തമാക്കി സിപിഐ