പാലക്കാട്. സിപിഎമ്മിനെ നയിക്കാൻ ഇ എൻ സുരേഷ്ബാബുവിന് രണ്ടാമൂഴം,പുതുതായി 8 പേരെ ജില്ലാ കമ്മറ്റിയിൽ ഉൾപ്പെടുത്തിയപ്പോൾ 5 പേരെ ഒഴിവാക്കി,വിഭാഗ്ഗീയത പലയിടങ്ങളിലും തലപൊക്കിയെങ്കിലും വിവാദരഹിതമായാണ് സമ്മേളനകാലം കടന്നുപോയത്
അമ്പത്തിനാലുകാരനായ സുരേഷ്‌ബാബു വിദ്യാർഥി, യുവജന പ്രസ്ഥാനത്തിലൂടെയാണ് പൊതുരംഗത്തേക്ക് കടന്നുവന്നത്. എസ്എഫ്ഐ ചിറ്റൂർ ഏരിയ പ്രസിഡന്റും ഡി വൈഎഫ്ഐ ബ്ലോക്ക് സെക്രട്ടറിയുമായിട്ടുണ്ട്. സിപിഐഎം പെരുമാട്ടി ലോക്കൽ സെക്രട്ടറിയായും ചിറ്റൂർ ഏരിയ സെക്രട്ടറിയായും പ്രവർത്തിച്ചു. നിലവിൽ സിഐടിയു ജില്ലാ വൈസ് പ്രസിഡന്റും മലബാർ സിമന്റ്സ് ഡയറക്ടറുമാണ്.
ചിറ്റൂർ പെരുമാട്ടി സ്വദേശിയാണ്. പുതുതായി 8 പേരെ ജില്ലാ കമ്മറ്റിയിലേക്ക് ഉൾപ്പെടുത്തിയപ്പോൾ 5 പേരെ ഒഴിവാക്കി,സി ഭവദാസ് , ആർ.ജയദേവൻ, N.സരിത, CP പ്രമോദ്, KB . സുഭാഷ്,TK അച്യുതൻ, T. കണ്ണൻ, T ഗോപാലകൃഷ്ണൻ എന്നിവരെയാണ് പുതുതായി ജില്ലാ കമ്മിറ്റിയിൽ ഉൾപ്പെടുത്തിയത്,ഗിരിജ സുരേന്ദ്രൻ,വി. കെ ജയപ്രകാശ്
ആർ അനിതാനന്ദൻ,എൻ പി വിനയകുമാർ,ടി എൻ കണ്ടമുത്തൻ എന്നിവരെ ഒഴിവാക്കുകയും ചെയ്തു,മുതിർന്ന നേതാവ് എൻഎൻ കൃഷ്ണദാസ്,പികെ ശശി,എകെ ബാലൻ,കെ കൃഷ്ണൻകുട്ടി എന്നിവർക്കെതിരെ പ്രവർത്തനറിപ്പോർട്ടിലും പ്രതിനിധികളുടെഭാഗത്ത്നിന്നും വിമർശനം ഉയർന്നത് മാറ്റി നിർത്തിയാൽ കാര്യമായ വിവാദങ്ങളില്ലാതെയാണ് സമ്മേളനകാലം കടന്നുപോകുന്നത്