തൃശൂര്‍.വിദ്യാർത്ഥികളെ കാർ ഇടിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ ജുഡീഷ്യൽ കസ്റ്റഡിയിലുള്ള മണവാളൻ എന്ന യൂട്യൂബറുടെ മുടിമുറിച്ച് ജയിൽ അധികൃതർ. തൃശ്ശൂർ ജില്ലാ ജയിലിലെ ജയിൽ അധികൃതരാണ് മുടി മുറിച്ച് മാറ്റിയത്. മുടി മുറിച്ചുമാറ്റിയതിന് പിന്നാലെ മാനസികനില താളം തെറ്റിയ മുഹമ്മദ് ഷഹീൻ ഷായെ തൃശൂരിലെ മാനസികാരോഗ്യ കേന്ദ്രത്തിലേക്ക് മാറ്റി.
കേരളവർമ്മ കോളേജിലെ വിദ്യാർത്ഥികളെ കാർ ഇടുപ്പിച്ചു കൊലപ്പെടുത്താൻ ശ്രമിച്ച കേസിലാണ് കഴിഞ്ഞദിവസം മണവാളൻ എന്ന യൂട്യൂബർ മുഹമ്മദ് ഷഹീൻ ഷാ റിമാൻഡിലാകുന്നത്. തുടർന്ന് ഇന്നലെ മണവാളന്റെ മുടി ജയിൽ അധികൃതർ മുറിച്ചു മാറ്റുകയായിരുന്നു. ജയിലിൽ തടവുകാർക്ക് ശരീരശുദ്ധി വേണമെന്ന് മാത്രമാണ് ചട്ടം. മുടി മുറിച്ച് മാറ്റുന്ന തന്നെ അപൂർവ്വ സംഭവമാണ്. റിമാൻഡ് തടവുകാരനായിരിക്കെ ചട്ടം ലംഘിച്ച് മുടി മുറിച്ച് മാറ്റിയതോടെ മണവാളനെ തിരിച്ചറിയാൻ പറ്റാതായി. ഇതോടെയാണ് മുഹമ്മദ് ഷഹീൻ ഷായുടെ മാനസികനില തെറ്റിയത്. മാനസികാസ്വാസ്ഥ്യങ്ങൾ പ്രകടിപ്പിച്ചതോടെ തൃശ്ശൂരിലെ സർക്കാർ മാനസികാരോഗ്യ കേന്ദ്രത്തിൽ ചികിത്സയിലാണ് മണവാളൻ. സംഭവവുമായി ബന്ധപ്പെട്ടുകൊണ്ട് സ്പെഷ്യൽ ബ്രാഞ്ച് അന്വേഷണം ആരംഭിച്ചു.