തിരുവനന്തപുരം. മദ്യനിർമ്മാണശാല അനുമതി വിവാദത്തിൽ അഴിമതി ആരോപണം നിഷേധിച്ച് മുഖ്യമന്ത്രി.വ്യവസായങ്ങൾക്ക് മത്സരാധിഷ്ഠിത ടെൻഡർ സാധ്യമല്ലെന്നും ഇനിയും നിക്ഷേപം വന്നാൽ പ്രോത്സാഹിപ്പിക്കുമെന്നും മുഖ്യമന്ത്രി മറുപടി നൽകി.പിപിഇ കിറ്റ് വാങ്ങിയതിൽ ക്രമക്കേട് ഉണ്ടെന്ന ആരോപണവും മുഖ്യമന്ത്രി നിഷേധിച്ചു.
അടിയന്തിരമായി സാധനങ്ങൾ വാങ്ങാൻ തീരുമാനമെടുത്തതിൽ അസ്വഭാവികതയില്ല
ഇക്കാര്യത്തിൽ അവ്യക്തതസൃഷ്ടിക്കുകയാണ് സിഎജി ചെയ്തതെന്നും മുഖ്യമന്ത്രി പ്രതികരിച്ചു ഇലക്ടറൽ ബോണ്ട് വാങ്ങിയതിൻെറ രേഖകൾ പരിശോധിച്ചാൽ ആരുടെ ജനിതക രേഖയാണ് തെളിയുന്നതെന്ന് വ്യക്തമാകുമെന്ന് പറഞ്ഞു
കൊണ്ട് കോൺഗ്രസിനെയും മുഖ്യമന്ത്രി കടന്നാക്രമിച്ചു.
നിയമസഭയിലെ നന്ദിപ്രമേയ ചർച്ചക്ക് മറുപടി പറയുമ്പോഴാണ് വിവാദ വിഷയങ്ങളിന്മേലുളള ആരോപണങ്ങൾക്ക് മുഖ്യമന്ത്രി മറുപടി നൽകിയത്.മദ്യ നയത്തിൽ പ്രഖ്യാപിച്ചത് പ്രകാരം തീർത്തും സുതാര്യമായാണ് മദ്യനിർമാണശാല അനുവദിക്കാൻ തീരുമാനിച്ചതെന്ന് മുഖ്യമന്ത്രി വിശദീകരിച്ചു . പദ്ധതിമൂലം ജലക്ഷാമം ഉണ്ടാകുമെന്ന വിമർശനവും മുഖ്യമന്ത്രി തളളിക്കളഞ്ഞു.
പിപിഇ കിറ്റ് വാങ്ങിയതിൽ ക്രമക്കേടുണ്ടെന്ന ആക്ഷേപത്തെ കൊവിഡ് കാലത്തെ പ്രത്യേക സാഹചര്യം ചൂണ്ടിക്കാട്ടിയാണ്
മുഖ്യമന്ത്രി ചെറുക്കാൻ ശ്രമിച്ചത്.
കുറഞ്ഞ തുകയ്ക്ക് 10000 PPE കിറ്റിൻ്റെ കരാർ നിലനിൽക്കുമ്പോൾ ഉയർന്ന തുകയക്ക് സാൻ ഫാർമയുമായി കാരാറിൽ ഏർപ്പെട്ടെന്ന വാർത്തയിലും മുഖ്യമന്ത്രി വിശദീകരണം നൽകി
പിപിഇ കിറ്റ് വാങ്ങിയതിൽ ക്രമക്കേട് ഉണ്ടെന്ന കണ്ടെത്തൽ നടത്തിയ സി.എ.ജി റിപോർട്ടിനെയും മുഖ്യമന്ത്രി നിഷേധിച്ചു
ആർ.എസ്.എസുമായി ചങ്ങാത്തമുണ്ടെന്ന ആരോപണത്തിൽ കോൺഗ്രസ് നേതൃത്വത്തെ കുത്തിയായിരുന്നു മുഖ്യമന്ത്രിയുടെ
CPIM അഴിമതി ജീനിൽ ഉള്ള പാർട്ടി എന്ന ചെന്നിത്തലയുടെ വിമർശനത്തിനും മുഖ്യമന്ത്രി ശക്തമായി പ്രതികരിച്ചു