കൊച്ചി. സിപിഐഎം എറണാകുളം ജില്ലാ സമ്മേളനത്തിന് നാളെ തുടക്കം. സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ സമ്മേളനം ഉദ്ഘാടനം. ജില്ലാ സെക്രട്ടറിയായി സി എൻ മോഹനൻ തുടരാനാണ് സാധ്യത.
മന്ത്രി പി രാജീവും ജില്ലാ സെക്രട്ടറി സി എൻ മോഹനും തമ്മിലുള്ള ചില അസ്വാരസ്യങ്ങൾ ഒഴിച്ച് നിർത്തിയാൽ ശാന്തമാണ് എറണാകുളത്തെ സിപിഐഎം. പൂണിത്തുറയിലെ പോലെ ചില പ്രാദേശിക പ്രശ്നങ്ങൾ മാത്രമാണ് തലവേദന. വിഭാഗീയത കെട്ടിടങ്ങിയതിനാൽ സി എൻ മോഹനൻ തന്നെ ഇക്കുറിയും ജില്ലാ സെക്രട്ടറി സ്ഥാനത്ത് തുടരും.
സി എൻ മോഹന് സംസ്ഥാന സെക്രട്ടറിയേറ്റിലേക്ക് സ്ഥാനക്കേറ്റം കിട്ടിയാൽ മാത്രമാണ് എറണാകുളത്ത് പുതിയൊരു സെക്രട്ടറിക്ക് സാധ്യതയുള്ളത്.
അങ്ങനെ സംഭവിച്ചാൽ മുൻ ഡിവൈഎഫ്ഐ സംസ്ഥാന പ്രസിഡന്റ് എസ് സതീഷ്, വൈപ്പിൻ എംഎൽഎ കെ എൻ ഉണ്ണികൃഷ്ണൻ എന്നിവർ സെക്രട്ടറി സ്ഥാനത്തേക്ക് പരിഗണിക്കപ്പെടും.
എറണാകുളം പാർലമെന്റ് മണ്ഡലത്തിലെ ദയനീയ പരാജയം, മുനമ്പം ഭൂമി തർക്കം,കൂത്താട്ടുകുളത്തെ രാഷ്ട്രീയ നാടകം തുടങ്ങിയ വിഷയങ്ങൾ സമ്മേളനത്തിൽ ചർച്ചയാകും. ഇടത് പാളയത്തിലേക്കുള്ള കെ വി തോമസിന്റെ വരവും സമ്മേളനത്തിൽ ഉയരും. മൂന്നു ദിവസങ്ങളിലായി നടക്കുന്ന ജില്ലാ സമ്മേളനം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ ഉദ്ഘാടനം ചെയ്യും. സമാപന സമ്മേളനത്തിൽ പിണറായി വിജയൻ പങ്കെടുക്കും