2025 ജനുവരി 23 വ്യാഴം 10.00 PM
മലപ്പുറം ഊർങ്ങാട്ടിരിയിൽ കിണറ്റിൽ വീണ കാട്ടാനയെ കരയ്ക്ക് എത്തിച്ചു, കാട്ടിലേക്ക് വിടാനുളള നടപടികൾ അന്തിമഘട്ടത്തിലേക്ക്
👉ജെസിബി ഉപയോഗിച്ച് മണ്ണ് നീക്കി കാട്ടിലേക്ക് പാത ഒരുക്കി.പ്രദേശത്ത് നിന്ന് ആളുകളെ ഒഴിപ്പിച്ചു
👉സംസ്ഥാന കായിക മേളയിലെ തർക്കം തിരുനാവായ നവാമുകന്ദ, മാർ ബേസിൽ എന്നീ സ്കൂളുകളുടെ വിലക്ക് പിൻവലിക്കും.
സ്കൂളുകൾ ഖേദപ്രകടനം നടത്തിയിരുന്നു
👉 വയനാട് ദുരന്തവുമായി ബന്ധപ്പെട്ട് 712 കോടി രൂപ ഇതുവരെ ദുരിതാശ്വാസ നിധിയില്‍ ലഭിച്ചെന്നു മുഖ്യമന്ത്രി. ദുരന്തത്തെ കേന്ദ്ര സര്‍ക്കാര്‍ അതിതീവ്ര ദുരന്തമായി പ്രഖ്യാപിച്ചതിനാല്‍ കൂടുതല്‍ സഹായം പ്രതീക്ഷിക്കുന്നുണ്ടെന്നും അദ്ദേഹം നിയമസഭയില്‍ പറഞ്ഞു.
👉 കേരളത്തിന്റെ വിനോദ സഞ്ചാര മേഖലയില്‍ നൂതനാശയങ്ങള്‍, സംരംഭകത്വം, സാങ്കേതികവിദ്യ എന്നിവയിലൂടെ പരിവര്‍ത്തനം സാധ്യമാക്കുക എന്ന ലക്ഷ്യത്തോടെ കേരള സ്റ്റാര്‍ട്ടപ്പ് മിഷനും ടൂറിസം വകുപ്പും ധാരണാപത്രം ഒപ്പുവെച്ചു.
👉 കൂത്താട്ടുകുളത്തെ തട്ടിക്കൊണ്ടുപോകല്‍ കേസില്‍ പ്രതികള്‍ക്ക് ജാമ്യം. സിപിഎം ചെള്ളക്കാപടി ബ്രാഞ്ച് സെക്രട്ടറി അരുണ്‍ വി മോഹന്‍, പ്രവര്‍ത്തകരായ സജിത്ത് എബ്രഹാം, റിന്‍സ് വര്‍ഗീസ്, ടോണി ബേബി എന്നിവര്‍ക്കാണ് ജാമ്യം ലഭിച്ചത്.
👉 കൂത്താട്ടുകുളം സി.പി.എം. ഏരിയ കമ്മിറ്റി അംഗം സണ്ണി കുര്യാക്കോസ് തന്നെ കബളിപ്പിച്ചുവെന്ന് വ്യക്തമാക്കി കല രാജു സംസ്ഥാന നേതൃത്വത്തിന് അയച്ച കത്ത് പുറത്ത്.
👉 സംസ്ഥാന സ്‌കൂള്‍ കായികമേളയില്‍ രണ്ട് സ്‌കൂളുകള്‍ക്ക് ഏര്‍പ്പെടുത്തിയിരുന്ന വിലക്ക് സര്‍ക്കാര്‍ പിന്‍വലിച്ചു. കായികമേള സമാപന ചടങ്ങിലെ പ്രതിഷേധത്തെ തുടര്‍ന്ന് നാവമുകുന്ദ, മാര്‍ ബേസില്‍ സ്‌കൂളുകള്‍ക്ക് ഏര്‍പ്പെടുത്തിയിരുന്ന വിലക്കാണ് പിന്‍വലിച്ചത്.
👉 എന്‍ എം വിജയന്റെ ആത്മഹത്യയില്‍ പ്രേരണ കേസ് ചുമത്തപ്പെട്ട എംഎല്‍എ ഐസി ബാലകൃഷ്ണനെ പൊലീസ് ചോദ്യം ചെയ്യുന്നു. കല്‍പ്പറ്റ പുത്തൂര്‍വയലിലെ ജില്ലാ ഹെഡ്ക്വാര്‍ട്ടര്‍ ക്യാമ്പിലാണ് ചോദ്യം ചെയ്തത്.
👉 ആനയെഴുന്നള്ളിപ്പ് നിയന്ത്രണങ്ങളില്‍ മാര്‍ഗനിര്‍ദേശം പുറത്തിറക്കികൊണ്ടുള്ള ഹൈക്കോടതിയുടെ ഉത്തരവിനുള്ള സ്റ്റേ നീക്കണമെന്ന മൃഗ സ്നേഹികളുടെ സംഘടനകളുടെ ആവശ്യം നിരസിച്ച് സുപ്രീം കോടതി. കേസില്‍ അടിയന്തര വാദം സാധ്യമല്ലെന്ന് ജസ്റ്റിസ് നാഗരത്ന വ്യക്തമാക്കി.
👉 നിയമസഭയില്‍ മാത്യു കുഴല്‍നാടന്‍ എംഎല്‍എയോട് കുപിതനായി സ്പീക്കര്‍ എഎന്‍ ഷംസീര്‍. അടിയന്തിര പ്രമേയ നോട്ടീസ് നല്‍കിയ മാത്യു കുഴല്‍നാടന്‍ വിഷയം അവതരിപ്പിക്കുന്നതിനിടെ വന നിയമ ഭേദഗതി ഉന്നയിച്ചപ്പോഴാണ് സ്പീക്കര്‍ ഇടപെട്ടത്.
👉 വയനാട് പനമരം പഞ്ചായത്ത് അംഗം ബെന്നി ചെറിയാനെ ആക്രമിച്ചതില്‍ ഡിവൈഎഫ്ഐ നേതാക്കള്‍ പ്രതികള്‍. യുഡിഎഫിന്റെ അവിശ്വാസ പ്രമേയത്തിന് അനുകൂലമായി വോട്ട് ചെയ്തതാണ് ആക്രമണത്തിന് കാരണമെന്ന് ബെന്നി പറഞ്ഞു.
👉 കഠിനംകുളത്ത് യുവതിയെ കൊലപ്പെടുത്തിയത് ഇന്‍സ്റ്റഗ്രാമിലൂടെ പരിചയപ്പെട്ട സുഹൃത്ത്. കൊല്ലം ദളവാപുരം സ്വദേശി ജോണ്‍സണാണ് യുവതിയെ കൊലപ്പെടുത്തിയതെന്ന് പോലീസ് പറഞ്ഞു.
👉 നെയ്യാര്‍ വലിയ വിളാകം കടവില്‍ സ്ത്രീയുടെ മൃതദേഹം കണ്ടെത്തി. ഏതാണ്ട് 35 വയസ് പ്രായം തോന്നിക്കുന്ന സ്ത്രീയാണ് മരിച്ചത്. ആരാണെന്ന് വ്യക്തമായിട്ടില്ല.
👉 ചേന്ദമംഗലത്ത് ഒരു കുടുംബത്തിലെ മൂന്നുപേരെ അടിച്ചുകൊലപ്പെടുത്തിയ സംഭവത്തില്‍ പശ്ചാത്താപമില്ലെന്ന് പ്രതി റിതു ജയന്‍. പ്രതിയെ ഇന്ന് വീട്ടില്‍ എത്തിച്ച് തെളിവെടുപ്പ് നടത്തി.
👉 യു.എസ്. ഉള്‍പ്പെടെയുള്ള വിദേശരാജ്യങ്ങളില്‍ അനധികൃതമായി കുടിയേറിപ്പാര്‍ക്കുന്ന ഇന്ത്യക്കാരെ നിയമപരമായി രാജ്യത്ത് തിരികെയെത്തിക്കുമെന്ന് കേന്ദ്ര വിദേശകാര്യമന്ത്രി എസ്. ജയശങ്കര്‍.
👉 ജമ്മു കാശ്മീരില്‍ നിഗൂഡ രോഗം ബാധിച്ച് അഞ്ച് പേരെ കൂടി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇതോടെ രജൗരി അധികൃതര്‍ ബാദല്‍ ഗ്രാമത്തെ കണ്ടെയ്ന്‍മെന്റ് സോണായി പ്രഖ്യാപിച്ചു. പ്രദേശത്തെ എല്ലാ ഒത്തുചേരലുകളും നിരോധിച്ചു.
👉 ഡല്‍ഹി തെരഞ്ഞെടുപ്പിനായുള്ള പ്രചാരണം ഊര്‍ജിതമാക്കി രാഷ്ട്രീയ പാര്‍ട്ടികള്‍. വരും ദിവസങ്ങളില്‍ യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെ പങ്കെടുപ്പിച്ചുള്ള റാലികളും ഡല്‍ഹിയില്‍ ബിജെപി നടത്തും. ഫെബ്രുവരി 5 നാണ് തിരഞ്ഞെടുപ്പ്.
🙏 ഡല്‍ഹി നിയമസഭാതിരഞ്ഞെടുപ്പില്‍ മധ്യവര്‍ഗക്കാര്‍ക്കുവേണ്ടി പ്രത്യേക പ്രകടനപത്രികയുമായി ആം ആദ്മി പാര്‍ട്ടി (എ.എ.പി). രാജ്യത്തെ ഇടത്തരക്കാര്‍ കേന്ദ്രസര്‍ക്കാരിന്റെ നികുതിഭീകരവാദത്തിന്റെ ഇരകളാണെന്ന് വിശേഷിപ്പിച്ച്, പാര്‍ട്ടിനേതാവ് അരവിന്ദ് കെജ്രിവാളാണ് പത്രികയിറക്കിയത്.
🙏 ശാരീരിക ബന്ധത്തില്‍ ഏര്‍പ്പെടാനുള്ള അനുവാദം സ്വകാര്യ നിമിഷങ്ങളെ പകര്‍ത്താന്‍ അനുവദിക്കുന്നതല്ലെന്ന് ദില്ലി ഹൈക്കോടതി. ശാരീരിക ബന്ധത്തില്‍ ഏര്‍പ്പെടുമ്പോള്‍ സ്വകാര്യ നിമിഷങ്ങളെ പകര്‍ത്തുകയും അത് സമൂഹ മാധ്യമങ്ങളില്‍ പങ്കുവെക്കുന്നതും കുറ്റകരമാണെന്നും ഹൈക്കോടതി നിരീക്ഷിച്ചു.
👉 ലോസ് ആഞ്ജലിസില്‍ വീണ്ടും കാട്ടുതീ പടര്‍ന്നുപിടിക്കുന്നു. ലോസ് ആഞ്ജലിസിന് വടക്ക് ഭാഗത്ത് ബുധനാഴ്ച പുതിയ കാട്ടുതീ രൂപപ്പെട്ടു. ഇതോടെ പതിനായിരക്കണക്കിന് ആളുകളോട് പ്രദേശത്ത് ഒഴിഞ്ഞുപോകാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്.