കോട്ടയം.കഠിനംകുളം ആതിര കൊലക്കേസ് പ്രതി ജോൺസൺ ഔസേപ്പിനെ പോലീസ് ഇന്ന് അറസ്റ്റ് ചെയ്‌തെക്കും. കേസ് അന്വേഷിക്കുന്ന കഠിനംകുളം പോലീസ് ഇൻസ്പെക്ടറുടെ നേതൃത്വത്തിലുള്ള സംഘം കോട്ടയത്തെത്തി. ഡോക്ടർമാരുടെ അഭിപ്രായം കൂടി കണക്കിലെടുത്താകും അറസ്റ്റ്.
എലി വിഷം കഴിച്ചു ആത്മഹത്യയ്ക്ക് ശ്രമിച്ച ജോൺസൺ ഔസേപ്പിനെ ഇന്നലെയാണ് പോലീസ് കസ്റ്റഡിയിലെടുത്തത്. കോട്ടയം കുറിച്ചിയിൽ വച്ച് ചിങ്ങവനം പോലീസ് ആണ് പ്രതിയെ പിടികൂടിയത്. ജനുവരി 7 വരെ ഇയാൾ ഹോം നഴ്സയി ജോലി ചെയ്തിരുന്ന വീട്ടിലെത്തി മടങ്ങുമ്പോഴാണ് പോലീസ് നീക്കം. മാധ്യമങ്ങളിലൂടെ പ്രചരിച്ച പ്രതിയുടെ ചിത്രം കണ്ട് സംശയം തോന്നിയ വീട്ടു ഉടമസ്ഥയുടെ മകളാണ് പഞ്ചായത്ത് മെമ്പറെ വിവരം ധരിപ്പിച്ചത്. മെമ്പർ പിന്നീട് പോലീസിനെ വിളിച്ചു. ഉച്ചയോടെ വീട്ടിൽ എത്തി കപ്പ ബിരിയാണിയും കഴിച്ചാണ് ജോൺസൻ ബാഗുമായി പുറത്തേക്ക് പോയത്. ഇയാൾ തന്നെയാണ് താൻ വിഷം കഴിച്ച വിവരം പോലീസിനെ അറിയിച്ചത്. മെഡിക്കൽ കോളേജിൽ ചികിത്സയിലുള്ള ജോൺസന്റെ ആരോഗ്യനില കൂടി കണക്കിലെടുതാകും പോലീസ് അറസ്റ്റ്. ആശുപത്രിയിലെത്തി മജിസ്‌ട്രേറ്റ് ജോൺസന്റെ മൊഴി രേഖപ്പെടുത്തി. അറസ്റ്റ് ചെയ്താൽ ഇയാളെ കഠിനംകുളത്ത് എത്തിക്കും. തെളിവെടുപ്പ് അടക്കമുള്ള കാര്യങ്ങൾ അന്വേഷണസംഘം പിന്നീട് തീരുമാനിക്കും. ചൊവ്വാഴ്ചയാണ് ആതിരയെ ജോൺസൺ കൊലപ്പെടുത്തിയത്. ഇൻസ്റ്റഗ്രാം വഴി സൗഹൃദത്തിൽ ആയ ആതിര കൂടെ ജീവിക്കാൻ ഒപ്പം വരാത്തതാണ് കൊലപാതക കാരണം.