കോഴിക്കോട്. വെള്ളിപ്പറമ്പിൽ വൻ കഞ്ചാവ് വേട്ട. പത്തര കിലോ കഞ്ചാവുമായി ഒഡീഷ സ്വദേശികൾ പിടിയിൽ. ഒഡീഷ സ്വദേശികളായ ആകാശ് ബലിയാർ സിങ്ങ് ,രമേശ് ബാരിക്ക് എന്നിവരാണ് പിടിയിലായത്. കോഴിക്കോട് സിറ്റി നാർക്കോട്ടിക് സെലും മെഡിക്കൽ കോളേജ് പോലീസും ചേർന്നാണ് പ്രതികളെ പിടികൂടിയത്. യുവാക്കളെയും അതിഥി തൊഴിലാളികളെയും ലക്ഷ്യമിട്ടാണ് ലഹരി വിൽപ്പന. ഒഡീഷയിൽ നിന്നാണ് വിൽപ്പനയ്ക്കായി ഇവർ ലഹരി എത്തിച്ചത്