വാർത്താനോട്ടം

Advertisement


2025 ജനുവരി 24 വെള്ളി

BREAKING NEWS

👉 ആതിരപ്പള്ളിയിൽ മസ്തകത്തിൽ പരിക്കേറ്റ ആനയെ മയക്ക് വെടിവെച്ചു. സ്റ്റാൻഡിംഗ് പൊസിഷനിൽ നിർത്തി മുറിവിൻ്റെ ആഴം പരിശോധിക്കുന്നു.

👉ഡോ. അരുൺ സക്കറിയയുടെ നേതൃത്വത്തിൽ പരിശോധന തുടങ്ങി. രണ്ട് ഡോസ് മരുന്ന് ആനയ്ക്ക് കിട്ടി.

👉 പാലക്കാട് പരുതൂരിൽ കാഞ്ഞിരകായ് കഴിച്ച്മരിച്ച് ഷൈജു എന്ന യുവാവ് മരിച്ച സംഭവത്തിൽ പാലക്കാട് തൃത്താല പോലീസ് കേസ്സെടുത്തു.

👉 സർവ്വകലാശാല ഭേദഗതി കരട് ബില്ലിന് സർക്കാർ അംഗീകാരം നൽകി. സിൻഡിക്കേറ്റ് രൂപീകരണം തിരഞ്ഞെടുപ്പിലൂടെ മാത്രമാക്കി.

👉ചെങ്ങന്നൂരിൽ
പിക്കപ്പ് വാൻ പാഞ്ചർ ഒട്ടിച്ചു കൊണ്ടിരുന്ന യുവാവ് വാഹനമിടിച്ച് മരിച്ചു.

👉കോഴിക്കോട് പത്തര കിലോ കഞ്ചാവുമായി മൂന്ന് ഒഡീഷ സ്വദേശികൾ പിടിയിൽ

👉 ഐ സി ബാലകൃഷ്ണൻ എം എൽ എ യെ ഇന്നും ചോദ്യം ചെയ്യും. രാജി ആവശ്യപ്പെട്ട് ചൊവ്വാഴ്ച ബത്തേരിയിൽ സി പി എം മനുഷ്യച്ചങ്ങല.

👉പി വി അൻവറിൻ്റെ എടത്തലയിലെ കെട്ടിടത്തിന് പെർമിറ്റില്ലന്ന് പഞ്ചായത്ത്

👉 മലപ്പുറം ഊർങ്ങാട്ടേരിയിൽ കിണറ്റിൽ വീണ് രക്ഷപ്പെടുത്തിയ കാട്ടാനയെ പ്രദേശത്ത് നിന്ന് വയനാട്ടിൽ നിന്ന് കോന്നി സുരേന്ദ്രനും, വിക്രമും കുംങ്കിയാനകൾ എത്തി.

👉സാന്ദ്രാ തോമസിൻ്റെ പരാതിയിൽ ഫെഫ്ക പ്രസിഡൻ്റ്ബി ഉണ്ണികൃഷ്ണനെതിരെ പോലീസ് കേസ്സെടുത്തു.

🌴 കേരളീയം 🌴

🙏വ്യവസായങ്ങള്‍ക്ക് വെള്ളം നല്‍കുന്നത് മഹാപാപമല്ലെന്നും ഇനിയും വ്യവസായങ്ങള്‍ക്ക് വെള്ളം നല്‍കുമെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍. പാലക്കാട് ബ്രൂവറി കമ്പനിക്ക് അനുമതി നല്‍കിയതിലെ അഴിമതിയാരോപണങ്ങള്‍ തള്ളികൊണ്ടാണ് സമാനമായ പദ്ധതികള്‍ക്ക് ഇനിയും വെള്ളം നല്‍കുമെന്ന് മുഖ്യമന്ത്രി നിയമസഭയില്‍ വ്യക്തമാക്കിയത്.

🙏ആന എഴുന്നള്ളിപ്പിലെ ദൂരപരിധി പൊതുവായി നിശ്ചയിക്കുന്നതില്‍ അപ്രായോഗികതയുണ്ടെന്ന് സംസ്ഥാന സര്‍ക്കാര്‍. ഇക്കാര്യത്തില്‍ തീരുമാനം ജില്ലാതല നിരീക്ഷക സമിതിയ്ക്ക് വിടണമെന്നും ദൂരപരിധി കണക്കാക്കുമ്പോള്‍ ആനകളുടെ എണ്ണവും സ്ഥലലഭ്യതയും ഉള്‍പ്പെടെയുളളവ പരിഗണിക്കണമെന്നും സര്‍ക്കാര്‍ ഹൈക്കോടതിയില്‍ ആവശ്യപ്പെട്ടു.

🙏കോണ്‍ഗ്രസിന്റെ സമര പരിപാടിയിലേക്ക് കേരള കോണ്‍ഗ്രസിനെ ക്ഷണിച്ച മാത്യു കുഴല്‍നാടന് മറുപടിയുമായി മന്ത്രി റോഷി അഗസ്റ്റിന്‍. പെരുവഴിയിലായ കേരള കോണ്‍ഗ്രസിന് കൈ തന്നത് പിണറായി സര്‍ക്കാരാണെന്നും കേരള കോണ്‍ഗ്രസ് (എം) ഇടത് സര്‍ക്കാരിനൊപ്പം ഉറച്ചുനില്‍ക്കുമെന്നും മന്ത്രി നിയമസഭയില്‍ മറുപടി നല്‍കി.

🙏 വയനാട് ഡിസിസി ട്രഷറര്‍ എന്‍ എം വിജയന്റെ ആത്മഹത്യയില്‍ ഐസി ബാലകൃഷ്ണന്‍ എംഎല്‍എയെ ചോദ്യം ചെയ്തു.

🙏 കഠിനംകുളത്ത് വീട്ടമ്മയായ ആതിരയെ കുത്തിക്കൊലപ്പെടുത്തിയ കേസില്‍ പ്രതി പിടിയില്‍. യുവതിയുടെ ഇന്‍സ്റ്റാഗ്രാം സുഹൃത്തും കൊല്ലം ദളവാപുരം സ്വദേശിയുമായ ജോണ്‍സണെ ആണ് പിടികൂടിയത്.

🙏 കഠിനംകുളത്ത് ആതിരയെ കുത്തികൊന്ന കേസിലെ പ്രതിയായ ജോണ്‍സണിന്റെ ആരോഗ്യനില തൃപ്തികരമാണെന്ന് പൊലീസ്. പ്രതി എലി വിഷം കഴിച്ചാണ് ആത്മഹത്യയ്ക്ക് ശ്രമിച്ചതെന്ന് അന്വേഷണത്തില്‍ വ്യക്തമായി.

🙏 മുനമ്പം ഭൂപ്രശ്‌നം സംബന്ധിച്ച് സര്‍ക്കാര്‍ നിയോഗിച്ച കമ്മീഷന്റെ സിറ്റിങ് പൂര്‍ത്തിയായി. ഹൈക്കോടതി മുന്‍ ആക്ടിങ് ചീഫ് ജസ്റ്റിസ് സി.എന്‍. രാമചന്ദ്രന്‍ നായരുടെ അധ്യക്ഷതയില്‍ കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളിലാണ് യോഗം ചേര്‍ന്നത്.

🙏 2025 മാര്‍ച്ച് എട്ട് അന്താരാഷ്ട്ര വനിതാ ദിനത്തിനകം തൊഴിലിടങ്ങളില്‍ സ്ത്രീകള്‍ക്ക് നേരെയുള്ള ലൈംഗികാതിക്രമങ്ങള്‍ തടയുന്നതിന് എല്ലാ സര്‍ക്കാര്‍ ഓഫീസുകളിലും പോഷ് ആക്ട് പ്രകാരം ഇന്റേണല്‍ കമ്മിറ്റികള്‍ രൂപീകരിക്കുമെന്ന് ആരോഗ്യ വനിതാ ശിശുവികസന വകുപ്പ് മന്ത്രി വീണാ ജോര്‍ജ്.

🙏 മലപ്പുറം അരീക്കോട് ഊര്‍ങ്ങാട്ടിരിയില്‍ കിണറ്റില്‍ വീണ കാട്ടാനയെ കര കയറ്റി. 21 മണിക്കൂറുകള്‍ നീണ്ട ദൗത്യത്തിനു ശേഷം രാത്രി പത്തോടെയാണ് കാട്ടാന കിണറ്റില്‍ നിന്ന് പുറത്തേക്ക് കയറിയത്. ആനയെ കയറ്റാനായി കിണറിന്റെ ഒരു വശത്ത് മണ്ണുമാന്തി പാത നിര്‍മിച്ചിരുന്നു.

🙏 മലയാളികളുടെ ഓസ്‌കാര്‍ പ്രതീക്ഷയായിരുന്ന ആടുജീവിതവും ഓള്‍ വി ഇമാജിന്‍ ആസ് ലൈറ്റും തൊണ്ണൂറ്റിയേഴാമത് ഓസ്‌കര്‍ ഓസ്‌കാര്‍ നോമിനേഷനുകളില്‍ ഇടം നേടിയില്ല. 14 നോമിനേഷനുകളുമായി ഫ്രഞ്ച് ചിത്രം എമിലിയ പെരസ് പ്രഖ്യാപനത്തില്‍ ശ്രദ്ധയാകര്‍ഷിച്ചു. അതേസമയം ഇന്ത്യന്‍ അമേരിക്കന്‍ ഹിന്ദി ഷോര്‍ട്ട് ഫിലിം അനുജയ്ക്ക് ഓസ്‌കര്‍ നാമനിര്‍ദ്ദേശമുണ്ട്.

🙏 ആന്തരിക രക്തസ്രാവത്തെത്തുടര്‍ന്ന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലുള്ള സംവിധായകന്‍ ഷാഫി അതീവ ഗുരുതരാവസ്ഥയിലെന്ന് റിപ്പോര്‍ട്ടുകള്‍. വെന്റിലേറ്റര്‍ സഹായത്തോടെയാണ് അദ്ദേഹത്തിന്റെ ജീവന്‍ നിലനിര്‍ത്തുന്നതെന്നാണ് വിവരം.

🇳🇪 ദേശീയം 🇳🇪

🙏 ന്യൂഡല്‍ഹിയിലെ ഹരി നഗറില്‍ വെച്ച് തന്റെ കാര്‍ ആക്രമിക്കപ്പെട്ടെന്ന് ഡല്‍ഹി മുന്‍ മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍. കേന്ദ്രമന്ത്രി അമിത് ഷാ ആണ് ആക്രമണത്തിന് പിന്നിലെന്നും എതിര്‍സ്ഥാനാര്‍ഥിയുടെ അനുയായികളായ ആക്രമികളെ തന്റെ പൊതുയോഗത്തില്‍ പ്രവേശിക്കാന്‍ ഡല്‍ഹി പോലീസ് അനുവദിച്ചതായും അദ്ദേഹം ആരോപിച്ചു.

🙏 ഉത്തരാഖണ്ഡ് മുന്‍ മുഖ്യമന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ ഹരീഷ് റാവത്ത് വോട്ടര്‍ പട്ടികയില്‍ പേരില്ലാത്തതിനാല്‍ തദ്ദേശ തിരഞ്ഞെടുപ്പില്‍ വോട്ട് ചെയ്യാന്‍ സാധിക്കാതെ മടങ്ങി.

🙏 രാജ്യത്തിന് നല്‍കിയ മികച്ച സംഭാവനകളെ ആദരിക്കുന്നതിന്റെ ഭാഗമായി പ്രധാനമന്ത്രി നരേന്ദ്ര മോദി ദില്ലിയിലെ കര്‍ത്തവ്യപഥത്തില്‍ നടക്കുന്ന 2025ലെ റിപ്പബ്ലിക് ദിന പരേഡ് കാണാന്‍ വിവിധ മേഖലകളില്‍ നിന്നുള്ള ഏകദേശം 10,000 വിശിഷ്ടാതിഥികളെ ക്ഷണിച്ചു.

🙏 ജമ്മു കശ്മീരിലെ രജൗരിയില്‍ ദുരൂഹമരണത്തിലേക്ക് നയിച്ച രോഗബാധയ്ക്ക് കാരണം വൈറസോ ബാക്ടീരിയയോ അല്ലെന്നും ജൈവിക വിഷവസ്തുവിന്റെ സാന്നിധ്യമാണെന്നും പ്രാഥമിക പരിശോധനാഫലങ്ങളില്‍നിന്ന് വ്യക്തമായതായി അദ്ദേഹം പറഞ്ഞു.

🇦🇴 അന്തർദേശീയം 🇦🇺

🙏ജന്മാവകാശ പൗരത്വം അവസാനിപ്പിക്കാനുള്ള അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ ഉത്തരവിന് സ്റ്റേ. 14 ദിവസത്തേക്കാണ് സിയാറ്റിലിലെ ഫെഡറല്‍ ജഡ്ജ് ഉത്തരവിന്റെ തുടര്‍ നടപടികള്‍ സ്റ്റേ ചെയ്തത്. ജന്മാവകാശ പൗരത്വം നിര്‍ത്തലാക്കുന്നത് നഗ്നമായ ഭരണഘടനാ ലംഘനമാണെന്ന് ജഡ്ജ് ജോണ്‍ കോഗ്നോര്‍ അഭിപ്രായപ്പെട്ടു.

🙏 ഇറാഖില്‍ പെണ്‍കുട്ടികളുടെ വിവാഹ പ്രായം ഒമ്പതാക്കി കുറയ്ക്കുന്ന വിവാദ ഭേദഗതിക്ക് പാര്‍ലമെന്റിന്റെ അംഗീകാരം. നിലവില്‍ 18 ആയിരുന്നു ഇറാഖില്‍ വിവാഹപ്രായം. കഴിഞ്ഞ വര്‍ഷം പകുതിയോടെയാണ് വിവാഹ പ്രായം കുറയ്ക്കുന്നതുമായി ബന്ധപ്പെട്ട ബില്‍ കൊണ്ടുവന്നത്.

🏑 കായികം 🏏

🙏ഇന്‍ഡൊനീഷ്യ മാസ്റ്റേഴ്‌സ് സൂപ്പര്‍ 500 ബാഡ്മിന്റണ്‍ ടൂര്‍ണമെന്റില്‍ നിന്ന് ഇന്ത്യയുടെ സായ് രാജ് രെങ്കിറെഡ്ഡി- ചിരാഗ് ഷെട്ടി സഖ്യവും ലക്ഷ്യ സെന്നും പുറത്ത്. പുരുഷ ഡബിള്‍സില്‍ നാലാം സീഡുകാരായ സാത്വിക് -ചിരാഗ് സഖ്യം തായ്‌ലന്‍ഡിന്റെ സഖ്യത്തോടാണ് പരാജയം ഏറ്റുവാങ്ങിയത്.

🙏 അണ്ടര്‍-19 വനിതാ ക്രിക്കറ്റ് ലോകകപ്പില്‍ അപരാജിത കുതിപ്പ് തുടര്‍ന്ന് ഇന്ത്യ. ഗ്രൂപ്പ് എ-യിലെ അവസാന മത്സരത്തില്‍ ശ്രീലങ്കയ്ക്കെതിരേ 60 റണ്‍സിന്റെ ഉജ്ജ്വല വിജയം ഇന്ത്യ സ്വന്തമാക്കി. ഇതോടെ ഗ്രൂപ്പിലെ ചാമ്പ്യന്മാരായി ഇന്ത്യ സൂപ്പര്‍ സിക്സ് മത്സരങ്ങള്‍ക്ക് യോഗ്യതനേടി

Advertisement

LEAVE A REPLY

Please enter your comment!
Please enter your name here