രണ്ട് ദിവസം മുൻപ് കുറിച്ച സർവകാല റെക്കോഡ് തിരുത്തി സ്വർണം;; പവന് 240 രൂപ കൂടി 60,440 രൂപയായി;;
ഗ്രാമിന് 30 രൂപ കൂടി 7,555 രൂപ ;;ട്രംപിന്റെ നയങ്ങളെ കുറിച്ചുള്ള ആശങ്കയും രാജ്യാന്തര സംഘർഷങ്ങളും സ്വർണം സുരക്ഷിത നിക്ഷേപമെന്ന തോന്നലുളവാക്കുന്നതാണ് വില ഉയരാനുള്ള പ്രധാന കാരണം. വരാനിരിക്കുന്ന കേന്ദ്ര ബജറ്റിൽ സ്വർണത്തിന്റെ ഇറക്കുമതി തീരുവ കുറച്ച തീരുമാനം പുനപരിശോധിച്ചേക്കുമെന്ന സൂചനയുണ്ട്. കഴിഞ്ഞ ബജറ്റിൽ സ്വർണത്തിന്റെ ഇറക്കുമതി തീരുവ 15 ശതമാനത്തിൽ നിന്ന് 6 ശതമാനമായി കുറച്ചിരുന്നു. തീരുവ കൂട്ടിയാൽ സ്വർണവില വീണ്ടും ഉയർന്നേക്കും