അതിരപ്പിള്ളിയിൽ മുറിവേറ്റ കാട്ടാനയെ മയക്കുവെടി വച്ചു; ചികിത്സ തുടങ്ങി

Advertisement

തൃശൂർ: അതിരപ്പിള്ളി വനമേഖലയിൽ മുറിവേറ്റ നിലയിൽ കണ്ടെത്തിയ കാട്ടാനയെ ഡോ. അരുണ്‍ സഖറിയയുടെ നേതൃത്വത്തിലുള്ള സംഘം മയക്കുവെടി വച്ചു. നാല് തവണ വെടിവച്ചതിൽ ഒരെണ്ണം ആനയുടെ പിന്‍കാലിലേറ്റു. ആന നിയന്ത്രണത്തിലായെന്നും ചികിത്സ ആരംഭിച്ചെന്നും വനം വകുപ്പ് അറിയിച്ചു.

മസ്തകത്തില്‍ മുറിവേറ്റ കാട്ടാന 15 മുതൽ ഈ പരിസരത്തുണ്ട്. ഇടവിട്ട ദിവസങ്ങളിൽ ആനയെ കണ്ടതിനെ തുടർന്നാണു വനംവകുപ്പ് നിരീക്ഷണം ആരംഭിച്ചതും വെടിവച്ചു മയക്കി ചികിത്സിക്കാൻ തീരുമാനിച്ചതും. മറ്റൊരു ആനയുമായി കൊമ്പുകോർത്തപ്പോൾ കുത്തേറ്റതാണെന്നാണു കരുതുന്നത്. ആനയുടെ ദേഹത്തെ ഒരു മുറിവു ഭേദമായിട്ടുണ്ടെന്നു ഉദ്യോഗസ്ഥർ പറഞ്ഞു.

ആനകൾ കൊമ്പുകോർക്കുമ്പോൾ ഉണ്ടാകുന്ന മുറിവുകൾ സ്വയം ഉണങ്ങാറാണു പതിവ്. എന്നാൽ ജനവാസ മേഖലകളിൽ നിരന്തരം ആന പ്രത്യക്ഷപ്പെട്ടതോടെയാണു മയക്കുവെടിവച്ചത്. ആനയെ കയർ കൊണ്ട് കെട്ടിയിട്ട ശേഷമാണു ചികിത്സ നൽകുന്നത്.

Advertisement

LEAVE A REPLY

Please enter your comment!
Please enter your name here