മാനന്തവാടി പഞ്ചാര കൊല്ലിയില്‍ കടുവ ആക്രമണത്തില്‍ സ്ത്രീ കൊല്ലപ്പെട്ടു

Advertisement

വയനാട്. മാനന്തവാടി പഞ്ചാര കൊല്ലി പ്രിയദര്‍ശനി എസ്റ്റേറ്റിനു സമീപത്ത് കടുവ ആക്രമണം. ഒരു സ്ത്രീ കൊല്ലപ്പെട്ടു. രാധ എന്ന സ്ത്രീ ആണ് മരിച്ചത്. ജോലിക്കായി പോയപ്പോഴാണ് ആക്രമണം ഉണ്ടായത്. തോട്ടത്തില്‍ കാപ്പി പറിക്കാന്‍ പോയതാണ് രാവിലെ. ഇന്ന് രാവിലെയാണ് കടുവ ആക്രമണം ഉണ്ടായത്. ഗുരുതരമായി പരുക്കേറ്റ രാധ സംഭവ സ്ഥലത്ത് വെച്ച് മരിച്ചു. പരിശോധന നടത്തുകയായിരുന്ന തണ്ടര്‍ ബോള്‍ട്ട് അംഗങ്ങളാണ് മൃതദേഹം കണ്ടെത്തിയത്.

വനമേഖലയിലാണ് ആക്രമണം.പ്രദേശത്ത് കടുവയുടെ സാന്നിധ്യം ഉണ്ടായിരുന്നതായി നാട്ടുകാര്‍ പറയുന്നു. കടുവ ആക്രമിച്ച് വനത്തിലേക്ക് വലിച്ചിഴച്ച് കൊണ്ടുപോവുകയായിരുന്നു. വനം വകുപ്പ് ഉദ്യോഗസ്ഥരും പൊലീസും സ്ഥലത്ത് എത്തിയിട്ടുണ്ട്. മൃതദേഹം ഛിന്നഭിന്നമായ നിലയിലാണ് കണ്ടെത്തിയത്. വയനാട് വൈല്‍ഡ് ലൈഫിന്റെ ഭാഗമായുള്ള പ്രദേശത്താണ് സംഭവം

വനത്തോട് ചേര്‍ന്നുകിടക്കുന്ന തോട്ടം മേഖലയിലാണ് കടുവ ആക്രമണം ഉണ്ടായത്. വയനാട് പുല്‍പ്പള്ളി ജനവാസ മേഖലയിലിറങ്ങിയ കടുവയെ ഈ മാസം 17നാണ് പിടികൂടിയിരുന്നത്. ഇതിന് പിന്നാലെയാണ് ഭീതി പരത്തുന്ന മറ്റൊരു കടുവ ആക്രമണം നടന്നത്. പ്രദേശത്തേക്ക് കുടുതല്‍ ഉദ്യോഗസ്ഥര്‍ എത്തുന്നുണ്ട്.