തിരുവനന്തപുരം. ബിജെപി സംസ്ഥാന അധ്യക്ഷ സ്ഥാനത്തേക്ക് രാജീവ് ചന്ദ്രശേഖറിൻ്റെ പേരും പരിഗണനയിൽ. രാജീവ് ചന്ദ്രശേഖർ തിരുവനന്തപുരം കേന്ദ്രീകരിച്ച് പ്രവർത്തനം ആരംഭിച്ചു. അധ്യക്ഷ സ്ഥാനത്ത് 5 വർഷം പൂർത്തിയായ കെ സുരേന്ദ്രന് ഒരു ടേം കൂടെ ലഭിക്കുമെന്ന പ്രതീക്ഷയിൽ സുരേന്ദ്രൻ അനുകൂലികൾ.ശോഭ സുരേന്ദ്രൻ, എം ടി രമേശ് എന്നിവരും അധ്യക്ഷ സ്ഥാനത്തേക്ക് പരിഗണനയിൽ.അന്തിമ തീരുമാനം ദേശീയ നേതൃത്വത്തിൻ്റേത്. സംസ്ഥാന അധ്യക്ഷ സ്ഥാനത്തേക്ക് തെരഞ്ഞെടുപ്പ് ഉണ്ടാകില്ലെന്നും സമവായത്തിലൂടെ പ്രസിഡൻ്റിനെ തീരുമാനിക്കുമെന്നും കെ സുരേന്ദ്രൻ.
സംഘടന തെരഞ്ഞെടുപ്പ് നടക്കുന്ന ബിജെപിയിൽ അപ്രതീക്ഷിതമായ ചില നീക്കങ്ങൾക്കും ബിജെപി ദേശീയ നേതൃത്വം ആലോചിക്കുന്നു. സംസ്ഥാന അധ്യക്ഷ സ്ഥാനത്തേക്ക് മുൻ കേന്ദ്ര മന്ത്രി രാജീവ് ചന്ദ്രശേഖറിൻ്റെ പേരും ദേശീയ നേതൃത്വം പരിഗണിക്കുന്നുണ്ട്. രാജീവ് ചന്ദ്രശേഖർ തിരുവനന്തപുരം കേന്ദ്രീകരിച്ച് പ്രവർത്തനം ആരംഭിച്ചു. സംഘടന പരിപാടികളിലും രാജീവ് ചന്ദ്രശേഖർ സജീവമാണ്. തിരുവനന്തപുരത്തെ ജില്ല അധ്യക്ഷ തെരഞെടുപ്പിലും രാജീവ് ചന്ദ്രശേഖർ ഭാഗമായി.
സംസ്ഥാന അധ്യക്ഷ സ്ഥാനത്ത് 5 വർഷം പൂർത്തിയായ കെ സുരേന്ദ്രന് ഒരു ടേം കൂടെ ലഭിക്കുമെന്ന പ്രതീക്ഷയിലാണ് സുരേന്ദ്രൻ അനുകൂലികൾ.ശോഭ സുരേന്ദ്രൻ, എം ടി രമേശ് എന്നിവരെയും അധ്യക്ഷ സ്ഥാനത്തേക്ക് പരിഗണിക്കുന്നുണ്ട്. ഇവരൊന്നുമല്ലാത്ത സർപ്രൈസ് തീരുമാനത്തിനും സാധ്യത നിലനിൽക്കുന്നു.27 ന് ജില്ലാ അധ്യക്ഷന്മാരെ പ്രഖ്യാപിച്ച ശേഷം സംസ്ഥാന അധ്യക്ഷനായുള്ള തെരഞ്ഞെടുപ്പ് നടക്കും. എന്നാൽ തിരഞ്ഞെടുപ്പിലൂടെ അല്ല സമവായത്തിലൂടെ ആയിരിക്കും സംസ്ഥാന അധ്യക്ഷനെ തീരുമാനിക്കുക എന്ന് കെ സുരേന്ദ്രൻ.
മഹിളകൾ, ന്യൂനപക്ഷ വിഭാഗത്തിൽ നിന്നുൾപ്പടെയുള്ളർ ജില്ലാ പ്രസിഡൻ്റുമാരാകും.
ഔദ്യോഗിക പക്ഷം,വി മുരളീധര വിഭാഗം, പി കെ കൃഷ്ണദാസ് പക്ഷം, തുടങ്ങി എല്ലാ ഗ്രൂപ്പുകാരുടെയും നോമിനികൾ സംസ്ഥാന പ്രസിഡൻറ് സ്ഥാനത്തേക്ക് മത്സരിക്കാൻ ഇറങ്ങും. സമവായത്തിലൂടെ ദേശീയ നേതൃത്വമായിരിക്കും അന്തിമ തീരുമാനം കൈക്കൊള്ളുക.