വിജിലൻസ് പിടിയിലായ സിപിഒ പി പി അനൂപിന്റെ സ്വത്ത് വിവരങ്ങളിൽ വിശദമായ അന്വേഷണം

Advertisement

തിരുവനന്തപുരം. വിജിലൻസ് പിടിയിലായ സിപിഒ പി പി അനൂപിന്റെ സ്വത്ത് വിവരങ്ങളിൽ വിശദമായ അന്വേഷണം ആരംഭിക്കാൻ ഒരുങ്ങി വിജിലൻസ്. മുൻപും കൈകൂലി കേസിൽ നടപടി നേരിട്ട ഉദ്യോഗസ്ഥനാണ് അനൂപ്.

കെട്ടിടങ്ങൾ പൊളിച്ചു നീക്കുന്ന കരാറുകാരനിൽ നിന്ന് 5000 രൂപ കൈക്കൂലി വാങ്ങിയതിനാണ് വിജിലൻസ് സംഘം പി പി അനൂപിനെ പിടികൂടിയത്. ഇയാൾ മുൻപും സമാനമായ കേസിൽ പിടിയിലായിട്ടുണ്ട്. അച്ചടക്കനടപടിയുടെ ഭാഗമായി മൂന്ന് സസ്പെൻഷനുകൾ കിട്ടി.

നടപടിക്ക് ശേഷം മുളവുകാട് പോലീസ് സ്റ്റേഷനിൽ എത്തിയ പിപി അനൂപ് വഴിവിട്ട പ്രവർത്തനങ്ങൾ തുടരുകയാണ്. ഇയാൾക്കെതിരെ കൂടുതൽ പരാതികൾ വിജിലൻസിന് ലഭിച്ചിട്ടുണ്ട്. ആഡംബര വാഹനങ്ങളുടെ വലിയ ശേഖരം തന്നെ
അനൂപിന് ഉണ്ട്. ഇയാളുടെ സ്വത്തുക്കൾ കേന്ദ്രീകരിച്ച് വിശദമായ അന്വേഷണം നടത്താനാണ് വിജിലൻസിന്റെ തീരുമാനം.

Advertisement

LEAVE A REPLY

Please enter your comment!
Please enter your name here