പരീക്ഷ ഹാളില്‍ മൊബൈല്‍ ഫോൺ ഉപയോഗിക്കുന്നതിന് അധ്യാപകര്‍ക്കും വിലക്ക്

Advertisement

തിരുവനന്തപുരം: അധ്യാപകര്‍ക്കും പരീക്ഷ ഹാളില്‍ മൊബൈല്‍ ഫോണിന് വിലക്ക്. ഫോണ്‍ സ്വിച്ച്ഡ് ഓഫ് ചെയ്താലും പരീക്ഷ ഹാളില്‍ അനുവദിക്കില്ലെന്നാണ് ഉത്തരവില്‍ പറയുന്നത്. പരീക്ഷ ക്രമക്കേട് തടയാനാണ് പുതിയ നടപടി. പൊതുവിദ്യാഭ്യാസ ഡയറക്ടറാണ് ഉത്തരവ് പുറപ്പെടുവിച്ചത്.

കൃത്യവും സുഗമവുമായ പരീക്ഷാ നടത്തിപ്പിനു പരീക്ഷാ ഹാളില്‍ ഇന്‍വിജിലേറ്റര്‍മാര്‍ മൊബൈല്‍ ഫോണ്‍ കൊണ്ടുവരുന്നത് ഇനി മുതല്‍ അനുവദനീയമല്ലെന്നും ഉത്തരവില്‍ വ്യക്തമാക്കുന്നു.

Advertisement

LEAVE A REPLY

Please enter your comment!
Please enter your name here