2025 ജനുവരി 25 വെള്ളി 9.30 pmമുനമ്പത്തേത് വഖഫ് ഭൂമിയല്ലെന്ന് തെളിവ് ലഭിച്ചതായും വസതു പുഴ
പുറമ്പോക്കാണെന്നും സമരസമിതികടുവ ആക്രമണം: മാനന്തവാടിയിൽനാളെ യുഡിഎഫ് ഹർത്താൽ
വയനാട് മാനന്തവാടിയില്‍ കടുവ ആക്രമണത്തില്‍ സ്ത്രീക്ക് ദാരുണാന്ത്യം. വനംവകുപ്പ് താല്‍ക്കാലിക വാച്ചര്‍ അച്ഛപ്പന്റെ ഭാര്യ രാധ (45) യെ ആണ് കടുവ കടിച്ചു കൊന്നത്.
വയനാട് പഞ്ചാരക്കൊല്ലി പ്രദേശത്ത് കടുവാ ആക്രമണത്തില്‍ ആദിവാസി സ്ത്രീ കൊല്ലപ്പെടാനുണ്ടായ സംഭവത്തില്‍ കടുവയെ വെടിവെച്ചു കൊല്ലാന്‍ ഉത്തരവിട്ടു.
ആതിരപ്പള്ളിയിൽ മസ്തകത്തിൽ മുറവേറ്റ കാട്ടാനയെ മയക്ക് വെടിവെച്ച് പിടികൂടി ചികിത്സ നൽകി.
2022 ൽ പിടിയിലായ ഇന്ത്യാക്കാരനായ ബാബു എന്ന മത്സ്യതൊഴിലാളി പാകിസ്ഥാനാനിൽ ജയിലിൽ മരിച്ചു.
പ്ലസ് വണ്‍ പ്രവേശനം തേടുന്ന വിദ്യാര്‍ത്ഥികളില്‍ നീന്തല്‍ അറിയാവുന്നവര്‍ക്ക് നല്‍കിയിരുന്ന ഗ്രേസ് മാര്‍ക്ക് പുനഃസ്ഥാപിക്കുന്നത് പരിഗണനയിലെന്ന് മന്ത്രി വി ശിവന്‍കുട്ടി.
റേഷൻ വ്യാപാരികളുമായി ഇന്ന് മന്ത്രിമാർ നടത്തിയ ചർച്ച പരാജയം. തിങ്കളാഴ്ച മുതൽ റേഷൻ കടകൾ അടച്ചിടും.
എലപ്പുള്ളി ബ്രൂവറിയെ അനുകൂലിച്ച് വൈദ്യുതിവകുപ്പ് മന്ത്രി കെ കൃഷ്ണന്‍കുട്ടി.
എലപ്പുള്ളിയിലെ ബ്രൂവറി വിവാദവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി സഭയില്‍ നടത്തിയ പ്രസംഗം പാവപ്പെട്ട ജനങ്ങളോടുള്ള വെല്ലുവിളിയാണെന്ന് എലപ്പുള്ളി പഞ്ചായത്ത് പ്രസിഡന്റ് രേവതി ബാബു.
എഡിജിപി എംആര്‍ അജിത് കുമാറിനെതിരായ ആരോപണങ്ങളുമായി ബന്ധപ്പെട്ട അന്വേഷണത്തില്‍ കൂടുതല്‍ സമയം തേടി വിജിലന്‍സ്.
ആലുവയിലെ 11 ഏക്കര്‍ പാട്ടഭൂമി നിയമവിരുദ്ധമായി പോക്കുവരവ് നടത്തി കൈവശപ്പെടുത്തിയെന്ന ആരോപണത്തില്‍ പിവി അന്‍വറിനെതിരെ വിശദമായ അന്വേഷണത്തിന് വിജിലന്‍സ് ഡയറക്ടര്‍ നിര്‍ദേശിച്ചു.
സാന്ദ്ര തോമസിനെതിരെ ഒരു തരത്തിലുള്ള ഇടപെടലുകളും നടത്തിയിട്ടില്ലെന്ന് സംവിധായകന്‍ ബി.ഉണ്ണികൃഷ്ണന്‍.
ഡല്‍ഹി നഗരത്തില്‍ ഇന്ന് രേഖപ്പെടുത്തിയ ഏറ്റവും കുറഞ്ഞ താപനില 11 ഡിഗ്രി സെല്‍ഷ്യസ്.
തൊഴിലിടങ്ങളില്‍ സ്ത്രീകള്‍ നേരിടുന്ന ലൈംഗികാതിക്രമങ്ങള്‍ തടയാനുള്ള പോഷ് നിയമത്തില്‍ കൂടുതല്‍ വ്യക്തത വരുത്തി മദ്രാസ് ഹൈക്കോടതി.
ബോളിവുഡ് നടന്‍ സെയ്ഫ് അലിഖാനെ മോഷ്ടാവ് കുത്തിയ സംഭവത്തില്‍ നടനെ ആശുപത്രിയിലെത്തിച്ച സമയത്തിലും മുറിവുകളുടെ എണ്ണത്തിലും പൊരുത്തക്കേടുകളുണ്ടെന്ന് കണ്ടെത്തല്‍.
മുഖ്യമന്ത്രി സിദ്ധരാമയ്യയും ഡികെ ശിവകുമാറും തമ്മില്‍ അധികാരം പങ്കിടല്‍ ധാരണയുണ്ടെന്ന് സമ്മതിച്ച് സിദ്ധരാമയ്യ.
ഷെഡ്യൂള്‍ ചെയ്ത സമയത്തിനേക്കാള്‍ 15 മിനിറ്റ് മുമ്പ് വിമാനം പുറപ്പെട്ടതിനെ തുടര്‍ന്ന് യാത്ര മുടങ്ങുകയും പണം നഷ്ടമാവുകയും ചെയ്ത യാത്രക്കാരന് പണം നല്‍കി സമൂഹ മാധ്യമ കുറിപ്പ് പിന്‍വലിപ്പിക്കാന്‍ ശ്രമം നടത്തി ഇന്‍ഡിഗോ എയര്‍ലൈന്‍സ്.
കുവൈത്തില്‍ പുതിയ ട്രാഫിക് നിയമം ഏപ്രില്‍ 22 മുതല്‍ പ്രാബല്യത്തില്‍ വരുമെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു.
മഹാരാഷ്ട്രയിലെ ഭണ്ഡാരയില്‍ ആയുധ നിര്‍മ്മാണ ഫാക്ടറിയിലുണ്ടായ സ്ഫോടനത്തില്‍ 5 പേര്‍ കൊല്ലപ്പെട്ടു. നിരവധി പേര്‍ക്ക് പരുക്കേറ്റു. ആര്‍ഡിഎക്സ് നിര്‍മ്മാണം നടന്ന ഭാഗത്താണ് പൊട്ടിത്തെറിയുണ്ടായത്.
ഐസിസി പുരസ്‌കാര പ്രഖ്യാപനങ്ങളുടെ ഭാഗമായി കഴിഞ്ഞ വര്‍ഷത്തെ ഏകദിന ടീമിനെ തെരഞ്ഞെടുത്ത് ഐസിസി. ശ്രീലങ്കയുടെ ചരിത് അസലങ്കയാണ് ഏകദിന ടീമിന്റെ നായകന്‍.