കൃഷിയിടത്തിൽ കയറിയ ആനക്കൂട്ടത്തെ തുരത്താൻ ശ്രമം; തിരിച്ചാക്രമണം, കർഷകനു ഗുരുതര പരുക്ക്

Advertisement

പാലക്കാട്: കഞ്ചിക്കോട് വാധ്യാർചള്ളയിൽ കാട്ടാനക്കൂട്ടത്തിന്റെ ആക്രമണത്തിൽ കർഷകനു ഗുരുതര പരുക്ക്. വാധ്യാർചള്ളയിൽ രത്നത്തിന്റെ മകൻ വിജയനാണ് (41) പരുക്കേറ്റത്. കഴുത്തിനും ഇടുപ്പിനും ചവിട്ടേറ്റിട്ടുണ്ട്. പുലർച്ചെ അഞ്ചരയോടെയാണ് സംഭവം. വിജയനും അച്ഛൻ രത്നവും ചേർന്ന് കൃഷിയിടത്തിൽ ഇറങ്ങിയ ആനക്കൂട്ടത്തെ അകറ്റാൻ ശ്രമിക്കുമ്പോഴാണ് തിരിച്ച് ആക്രമണമുണ്ടായത്.

രത്നം ഓടി രക്ഷപ്പെട്ടെങ്കിലും വിജയനെ ആന ചവിട്ടി. ഇദ്ദേഹം ഒഴിഞ്ഞു മാറാൻ ശ്രമിച്ചെങ്കിലും കഴുത്തിനു ഇടുപ്പിനും ചവിട്ടേൽക്കുകയായിരുന്നു. സമീപവാസികൾ ഓടിക്കൂടി പടക്കമെറിഞ്ഞതോടെ ആനക്കൂട്ടം പിന്തിരിഞ്ഞ് ഓടി. പരുക്കേറ്റ വിജയനെ ജില്ലാ ആശുപത്രിയിലും പിന്നീട് തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിലേക്കും മാറ്റി.

Advertisement

LEAVE A REPLY

Please enter your comment!
Please enter your name here