പത്തനംതിട്ട: മദ്യപാനത്തിനിടെയുണ്ടായ തര്‍ക്കത്തില്‍ പത്തനംതിട്ട കലഞ്ഞൂരില്‍ ഒരാള്‍ കൊല്ലപ്പെട്ടു. കഞ്ചോട് മനു (35) ആണ് കൊല്ലപ്പെട്ടത്. ഇന്നലെ രാത്രി സുഹൃത്തായ ശിവപ്രസാദിന്റെ വീട്ടിൽ വച്ച് മദ്യപിക്കുന്നതിനിടെയായിരുന്നു സംഭവം. തലയിലും ശരീരത്തിലും ഗുരുതരമായി പരുക്കേറ്റ മനുവിനെ ശിവപ്രസാദ് തന്നെയാണ് ആശുപത്രിയിലെത്തിച്ചത്.
മനുവിന്റെ ആരോഗ്യനില ഗുരുതരമാണെന്ന് അറിഞ്ഞതിനു പിന്നാലെ ശിവപ്രസാദ് ആശുപത്രിയില്‍ നിന്ന് കടന്നുകളഞ്ഞു. ഒളിവില്‍ പോയ ഇയാളെ കണ്ടെത്താനുള്ള അന്വേഷണം ആരംഭിച്ചതായി പൊലീസ് പറഞ്ഞു.