വാർത്താനോട്ടം

Advertisement

2025 ജനുവരി 25 ശനി

BREAKING NEWS

👉നീലഗിരിയിൽ കാട്ടാന ആക്രമണത്തിൽ യുവാവ് കൊല്ലപ്പെട്ടു.ദേവർഷോല സ്വദേശി ജംഷിത്ത് (37) ആണ് മരിച്ചത്.

👉ഹൈദ്രാബാദിൽ യുവതിയെ കൊലപ്പെടുത്തിയ ശേഷം മൃതദേഹം ഉപേക്ഷിച്ച നിലയിൽ

👉തിരുവനന്തപുരം പളളി തുറയിൽ മൂന്ന് പ്ലസ് ടൂ വിദ്യാർത്ഥികളെ കാണാനില്ല. നിഥിൻ, ഭൂവിൻ, വിഷ്ണു എന്നിവർക്കായി പോലീസ് അന്വേഷണം തുടങ്ങി

👉വയനാട്ടിലെ പഞ്ചാര കൊല്ലിയിൽ കടുവ ആക്രമണത്തിൽ കൊല്ലപ്പെട്ട രാധയുടെ മൃതദ്ദേഹം പോസ്റ്റ് മാർട്ടത്തിന് ശേഷം വീട്ടിലെത്തിച്ചു.

👉വയനാട്ടിലെനരഭോജി കടുവയ്ക്കായി തിരച്ചിൽ തുടരുന്നു. ഡോ അരുൺ സക്കറിയയും സംഘവും എത്തും

👉കെ.സുധാകരൻ കെ പി സി സി പ്രസിഡൻ്റായി തുടരട്ടെയെന്ന് ഹൈക്കമാൻഡ്, തിരഞ്ഞെടുപ്പ് അടുത്തതിനാൽ ഈ അവസരത്തിൽ മാറ്റം ഉചിതമാകില്ലെന്നും വിശദീകരണം

👉പത്തനാപുരം കലഞ്ഞൂരിൽ മദ്യപാനത്തെ തുടർന്ന് ഉണ്ടായ തർക്കത്തിൽ മനു എന്ന യുവാവ് മരിച്ചു. സുഹൃത്തായ ശിവ പ്രസാദ് പോലീസ് കസ്റ്റഡിയിൽ

👉വയനാട് മാനന്തവാടി പഞ്ചാരക്കൊല്ലിയില്‍ സ്ത്രീയെ കടിച്ചു കൊന്ന നരഭോജി കടുവയെ പിടികൂടാന്‍ സര്‍വസന്നാഹങ്ങളുമായി വനംവകുപ്പ്.

👉കടുവ പ്രദേശത്ത് തന്നെ തുടരാന്‍ സാധ്യതയുള്ളിനാല്‍ പഞ്ചാരക്കൊല്ലി ഉള്‍പ്പെടുന്ന ഡിവിഷനില്‍ ജില്ലാ കളക്ടര്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചു. ഇന്നലെ മുതല്‍ 27 വരെയാണ് നിരോധനാജ്ഞ.

👉ഡ്രോണുകള്‍ ഉപയോഗിച്ചുള്ള പരിശോധനയും ആരംഭിച്ചിട്ടുണ്ട്.

👉 കടുവയുടെ ആക്രമണത്തില്‍ രാധയെന്ന 45കാരി കൊല്ലപ്പെട്ടതില്‍ പ്രതിഷേധിച്ച് യുഡിഎഫ് ഇന്ന് മാനന്തവാടി മുനിസിപ്പാലിറ്റി പരിധിയില്‍ ആരംഭിച്ച ഹര്‍ത്താല്‍ തുടങ്ങി

🌴കേരളീയം🌴

🙏 വയനാട് മാനന്തവാടി പഞ്ചാരക്കൊല്ലിയില്‍ കടുവയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ട രാധയുടെ കുടുംബത്തിന് അടിയന്തര ധനസഹായമായി അഞ്ച് ലക്ഷം രൂപ കൈമാറി. മന്ത്രി ഒആര്‍ കേളുവാണ് മരിച്ച രാധയുടെ കുടുംബാംഗങ്ങള്‍ക്ക് തുക കൈമാറിയത്.

🙏 വന്യമൃഗങ്ങളുടെ അക്രമത്തില്‍നിന്ന് മലയോര കര്‍ഷകരേയും ജനങ്ങളേയും രക്ഷിക്കുക എന്നതടക്കമുള്ള ആവശ്യങ്ങളുമായി പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ നയിക്കുന്ന യുഡിഎഫ് മലയോര യാത്ര ഇന്ന് ആരംഭിക്കും.

🙏 തിങ്കളാഴ്ച മുതല്‍ കടയടപ്പു സമരവുമായി മുന്നോട്ടു പോകുമെന്ന് റേഷന്‍ വ്യാപാരികള്‍. മന്ത്രിമാരുമായി നടത്തിയ ചര്‍ച്ച പരാജയപ്പെട്ടതോടെയാണ് ജനുവരി 27 മുതല്‍ സമരവുമായി മുന്നോട്ടു പോകുമെന്ന് വ്യാപാരികള്‍ വ്യക്തമാക്കിയത്. സാമ്പത്തിക പ്രതിസന്ധി കാരണം കമ്മിഷന്‍ വര്‍ദ്ധിപ്പിക്കാന്‍ കഴിയില്ലെന്ന് മന്ത്രി ജി.ആര്‍ അനില്‍ അറിയിച്ചു.

🙏 വയനാട് ഡിസിസി ട്രഷറര്‍ എന്‍എം വിജയന്റെ മരണവുമായി ബന്ധപ്പെട്ട് ഐസി ബാലകൃഷ്ണന്‍ എം.എല്‍.എയുടെ വീട്ടില്‍ പരിശോധന നടത്തി പൊലീസ്. ഐസി ബാലകൃഷ്ണനുമായാണ് അന്വേഷണസംഘം ബത്തേരിയിലെ വീട്ടിലെത്തിയത്.

🙏 കുഞ്ഞിനെയും കൊണ്ട് കൂടെ വരാന്‍ പല തവണ ആവശ്യപ്പെട്ടിട്ടും തയ്യാറാകാത്തത് കൊണ്ടാണ് കഠിനംകുളം സ്വദേശിയായ ആതിരയെ കൊലപ്പെടുത്തിയതെന്ന് പ്രതി ജോണ്‍സന്റെ മൊഴി. പോലീസ് പിടിയിലാകുമെന്നുറപ്പായപ്പോഴാണ് ആത്മഹത്യക്ക് ശ്രമിച്ചതെന്നും അന്വേഷണ സംഘത്തിന് ജോണ്‍സണ്‍ മൊഴി നല്‍കി.

🙏 അപമര്യാദയായി പെരുമാറിയ കെഎസ്ആര്‍ടിസി ബസ് ജീവനക്കാര്‍ക്ക് മാപ്പു നല്‍കി ദയാബായി. പത്തു വര്‍ഷം മുമ്പ് തൃശൂരില്‍ നിന്ന് ആലുവയിലേക്കുളള യാത്രയ്ക്കിടെ നേരിട്ട അപമാനവുമായി ബന്ധപ്പെട്ട കേസില്‍ കോടതിയില്‍ നേരിട്ടെത്തിയാണ് ദയാബായി ബസ് ജീവനക്കാര്‍ക്ക് മാപ്പ് നല്‍കിയത്.

🙏 മഹാരാജസ് കോളേജിലെ എസ് എഫ് ഐ പ്രവര്‍ത്തകന്‍ അഭിമന്യുവിനെ കൊലപ്പെടുത്തിയ കേസിന്റെ വിചാരണ നടപടികള്‍ ഇന്നലേയും തുടങ്ങിയില്ല. വിചാരണ നടപടി വേഗത്തിലാക്കണമെന്ന് ഹൈക്കോടതിയില്‍ അഭിമന്യുവിന്റെ അമ്മ ഭൂപതി നല്‍കിയ ഹര്‍ജി തീര്‍പ്പാക്കിയ ശേഷം കേസ് പരിഗണിക്കുമെന്ന് എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി പറഞ്ഞു.

🙏 മുനമ്പം ജുഡീഷ്യല്‍ കമ്മീഷനെ നിയമിച്ചതിന്റെ നിയമസാധുതയാരാഞ്ഞ് ഹൈക്കോടതി. ഇക്കാര്യത്തില്‍ മറുപടി അറിയിക്കാന്‍ സിംഗിള്‍ ബെഞ്ച് സര്‍ക്കാരിനോട് ആവശ്യപ്പെട്ടു.

🇳🇪 ദേശീയം 🇳🇪

🙏 മതവികാരം വ്രണപ്പെടുത്തുന്നുവെന്ന് ആരോപണമുയര്‍ന്ന എംഎഫ് ഹുസൈന്റെ ചിത്രങ്ങള്‍ പ്രദര്‍ശിപ്പിച്ച ഡല്‍ഹി ആര്‍ട്ട് ഗാലറിക്കെതിരെ കേസെടുക്കേണ്ടെന്ന് കോടതി. പരാതി ഉയര്‍ന്ന രണ്ട് ചിത്രങ്ങള്‍ ആര്‍ട്ട് ഗാലറിയില്‍ നിന്ന് മാറ്റിയെന്ന പൊലീസ് റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് കേസ് എടുക്കണമെന്ന ഹര്‍ജി കോടതി തള്ളിയത്.

🙏 ജമ്മു രജൗരിയിലെ 17 പേരുടെ ദുരൂഹ മരണത്തില്‍ കാരണം കണ്ടെത്തിയതായി കേന്ദ്രമന്ത്രി ജിതേന്ദ്ര സിങ്. സര്‍ക്കാര്‍ നടത്തിയ പ്രാഥമിക അന്വേഷണത്തില്‍ മരണം വിഷം ഉള്ളില്‍ ചെന്നാണെന്ന് കണ്ടെത്തിയതായി കേന്ദ്രമന്ത്രി ജിതേന്ദ്ര സിങ് പറഞ്ഞു.

🙏 നാവികസേനയ്ക്ക് വേണ്ടിയുള്ള ആറ് അന്തര്‍വാഹിനികള്‍ നിര്‍മിക്കാനുള്ള കരാര്‍ ഇന്ത്യ- ജര്‍മന്‍ സംയുക്ത കമ്പനിക്ക്.

🙏 മഹാരാഷ്ട്രയിലെ ഭണ്ഡാരയില്‍ സൈന്യത്തിന്റെ ആയുധ നിര്‍മാണശാലയില്‍ ഉണ്ടായ പൊട്ടിത്തെറിയില്‍ മരിച്ചവരുടെ എണ്ണം എട്ടായി. ഏഴ് പേരുടെ നില അതീവ ഗുരുതരമാണ്.

🙏 യു.എസില്‍ മതിയായ രേഖകളില്ലാതെ താമസിക്കുന്ന ഇന്ത്യന്‍ പൗരന്മാരെ തിരിച്ചെത്തിക്കാനുള്ള നടപടികള്‍ സ്വീകരിക്കുമെന്ന് ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയം. പൗരത്വ രേഖകള്‍ നല്‍കിയാല്‍ തിരിച്ചെത്തിക്കാനുള്ള നടപടികളിലേക്ക് നീങ്ങും.

🙏 യുക്രൈനുമായുള്ള യുദ്ധം അവസാനിപ്പിക്കാന്‍ ഉടന്‍ തന്നെ കരാറുണ്ടാക്കിയില്ലെങ്കില്‍ ഉപരോധമുള്‍പ്പടെയുള്ള കടുത്ത സാമ്പത്തിക നടപടികളിലേക്ക് കടക്കുമെന്ന് യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് മുന്നറിയിപ്പ് നല്‍കിയതിന് പിന്നാലെ ട്രംപുമായി ചര്‍ച്ചയ്ക്ക് തയ്യാറാണെന്ന് റഷ്യന്‍ പ്രസിഡന്റ് വ്‌ളാദിമര്‍ പുതിന്‍.

🏏 കായികം

🙏 ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ ഈസ്റ്റ് ബംഗാളിനോട് പരാജയപ്പെട്ട് കേരള ബ്ലാസ്റ്റേഴ്‌സ്. ഒന്നിനെതിരേ രണ്ട് ഗോളുകള്‍ക്കാണ് കേരളത്തിന്റെ തോല്‍വി. ഈ പരാജയത്തോടെ കേരളത്തിന്റെ പ്ലേ ഓഫ് സാധ്യത തുലാസ്സിലായി. ബ്ലാസ്റ്റേഴ്‌സ് 18 കളികളില്‍ 21 പോയിന്റുമായി എട്ടാം സ്ഥാനത്താണ്.

🙏 ഇന്ത്യ- ഇംഗ്ലണ്ട് രണ്ടാം ടി20 മത്സരം ഇന്ന്. അഞ്ച് മത്സരങ്ങളടങ്ങിയ പരമ്പരയിലെ ആദ്യ മത്സരത്തില്‍ ജയം ഇന്ത്യക്കൊപ്പമായിരിന്നു. ചെന്നൈയിലെ എം.എ.ചിദംബരം സ്റ്റേഡിയത്തില്‍ വൈകീട്ട് 7 മണി മുതലാണ് മത്സരം.

Advertisement

LEAVE A REPLY

Please enter your comment!
Please enter your name here