നോട്ട് നിരോധന വാർത്ത; സാമ്പത്തിക കേരളത്തെ ഞെട്ടിച്ചു,എസ് എസ് മനോജ്

Advertisement

തിരുവനന്തപുരം. ഒരു സ്വകാര്യ യൂണിവേഴ്സിറ്റിയുടെ പേരിൽ കേരളത്തിലെ പ്രമുഖ മാധ്യമങ്ങളിൽ വന്ന വാർത്തയ്ക്ക് സമാനമായ മുൻ പേജ് പരസ്യത്തിൽ നോട്ട് നിരോധനം പ്രാബല്യത്തിൽ വരുന്നു എന്ന വാർത്ത സാമ്പത്തിക കേരളത്തെ അക്ഷരാർത്ഥത്തിൽ ഞെട്ടിച്ചു എന്ന് കേരള വ്യാപാരി വ്യവസായി ഏകോപ സമിതി സംസ്ഥാന പ്രസിഡന്റും, കോൺഫെഡറേഷൻ ഓഫ് ആൾ ഇന്ത്യ ട്രേഡേഴ്സ് (CAIT) ദേശീയ സെക്രട്ടറിയുമായ എസ്. എസ്. മനോജ് പറഞ്ഞു.

പരസ്യം ഒരു ഭാവനയിൽ സൃഷ്ടിച്ചത് എന്ന വ്യാജേന സർക്കാരിന്റെയും, പ്രധാനമന്ത്രിയുടെ ആഫീസിന്റേയും, റിസർവ് ബാങ്കിന്റെയും, ധനമന്ത്രാലയത്തിന്റെയും, ആഭ്യന്തര മന്ത്രാലത്തിന്റേയും പ്രതിപക്ഷ നേതാവിന്റെ ഓഫീസിന്റെയും തുടങ്ങിയുള്ള ഭരണഘടനാ സ്ഥാപനങ്ങളുടെ പേരുകൾ ദുരുപയോഗം ചെയ്തും, തെറ്റായി വ്യാഖ്യാനിച്ചും നൽകപ്പെട്ട പരസ്യത്തിന്റെ പേരിൽ സാമ്പത്തിക രംഗത്ത് സൃഷ്ടിച്ച ആശങ്കകൾ ചെറുതല്ല. മാധ്യമങ്ങളെ പൂർണമായും വിശ്വസിക്കുന്ന കേരളീയ സമൂഹത്തോട് പുലർത്തേണ്ട ഉത്തരവാദിത്വം ഈ പരസ്യത്തിലൂടെ മാധ്യമങ്ങളും ഒരു പരിധിവരെ മറന്നുപോയി എന്നും മനസ്സിലാക്കുന്നു. മാധ്യമങ്ങളുടെ മേലുള്ള വിശ്വാസം വായനക്കാരുടെ ഇടയിൽ നില നിർത്തുവാൻ ഇത്തരം പരസ്യങ്ങൾ ഉയർത്തുന്ന വെല്ലുവിളിയും മാധ്യമങ്ങൾ മനസ്സിലാക്കും എന്ന് വിശ്വസിക്കുന്നു. മാധ്യമങ്ങളെ സാക്ഷികളാക്കി, പരസ്യം നൽകിയ യൂണിവേഴ്സിറ്റിക്കെതിരെ നിയമ നടപടി സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.
വാർത്തകളുടെ രൂപത്തിൽ പരസ്യങ്ങൾ നൽകുമ്പോൾ മാധ്യമങ്ങൾ ജാഗ്രത പാലിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. പരസ്യവും വാർത്തയും പ്രത്യേകമായി തിരിച്ചറിയാൻ കഴിയുന്ന ഫോർമാറ്റിൽ പ്രസിദ്ധീകരിക്കുന്നത് ഇത്തരം ആശങ്കകളും ആശയക്കുഴപ്പങ്ങളും ഒഴിവാക്കാൻ സാധിക്കും എന്നും അദ്ദേഹം പറഞ്ഞു

Advertisement

LEAVE A REPLY

Please enter your comment!
Please enter your name here