പാലക്കാട്. എലപ്പുളളിയില്‍ വരാനിരിക്കുന്ന വന്‍കിട മദ്യനിര്‍മ്മാണശാലക്കായി സര്‍ക്കാര്‍ സര്‍വ്വസഹായങ്ങളും ചെയ്യുമ്പോള്‍ വെളളം കിട്ടാത്തതിനാല്‍ പ്രവര്‍ത്തി ആരംഭിക്കാനാകാതെ സര്‍ക്കാരിന് കീഴിലെ മലബാര്‍ ഡിസ്റ്റിലറി,ജവാന്‍ മദ്യം ഉത്പാദിപ്പിക്കുക ലക്ഷ്യമിട്ട് ഏറ്റെടുത്ത സ്ഥലത്തേക്ക് വെളളം എത്തിക്കാനാകാത്തത് പ്രതിസന്ധിയായി,സര്‍ക്കാര്‍ സ്ഥാപനത്തോടില്ലാത്ത സ്‌നേഹം സ്വകാര്യ കമ്പനിയോട് കാണിക്കുന്നതില്‍ ദുരൂഹതയുണ്ടെന്ന് സ്ഥലം സന്ദര്‍ശിച്ച വികെ ശ്രീകണ്ഠന്‍ എംപി ആരോപിച്ചു
മേനോന്‍ പാറയില്‍ പൂട്ടിക്കിടന്ന ഷുഗര്‍ ഫാക്ടറി ഏറ്റെടുത്ത് മലബാര്‍ ഡിസ്റ്റിലറി സ്ഥാപിച്ചത് 2009ല്‍,10ലൈന്‍ ബോട്ടിലിംഗ് പ്ലാന്റ് തുടങ്ങാനായിരുന്നു ആദ്യ പദ്ധതി,പിന്നീട് ജവാന്‍ മദ്യം ഉത്പാദിപ്പിക്കാന്‍ തീരുമാനമായി,25 കോടി രൂപ ഇതിവനായി ബെവ്‌കോക്ക് അനുവദിക്കുകയും ചെയ്തു,പക്ഷേ മേഖലയിലെ കുടിവെളളക്ഷാമം തിരിച്ചടിയായി…പ്ലാന്റിലേക്ക് ദിനംപ്രതി ആവശ്യമായ രണ്ടുലക്ഷം ലിറ്റര്‍ വെളളം കണ്ടെത്തുക അസാധ്യമായി..ഇതോടെ പദ്ധതി അനന്തമായി നീണ്ടു
സമീപത്തെ പുഴകളില്‍ നിന്ന് പ്ലാന്റിലേക്ക് വെളളമെത്തിച്ച് കമ്പനി പ്രവര്‍ത്തിപ്പിക്കാനുളള ശ്രമം നടക്കുന്നുണ്ടെങ്കിലും പ്രാദേശിക എതിര്‍പ്പുകളും മറ്റും കാരണം പദ്ധതി എങ്ങുമെത്താതെ കിടക്കുകയാണ്,ഇതേസ്ഥലത്തിന് ആറ് കിലോമീറ്റര്‍ അപ്പുറത്താണ് വിദേശകമ്പനിക്കായി സര്‍ക്കാര്‍ സര്‍വ്വ സൗകര്യങ്ങളും ഒരുക്കി നല്‍കുന്നത്
വന്‍കിടമദ്യനിര്‍മ്മാണശാലയുമായി മുന്നോട്ട് തന്നെയെന്ന് സര്‍ക്കാര്‍ ഉറപ്പിക്കുമ്പോള്‍ പ്രതിഷേധം ശക്തമാക്കുകയാണ് പ്രതിപക്ഷവും ബിജെപിയും,ഇന്ന് ആരോപണം പുറത്ത് കൊണ്ടുവന്ന രമേശ് ചെന്നിത്തല നേരിട്ട് കോണ്‍ഗ്രസ് പ്രതിഷേധത്തില്‍ പങ്കെടുക്കും,എലപ്പുളളിയിലെ നിര്‍ഷ്ടപ്രദേശത്ത് സന്ദര്‍ശനം നടത്തുന്ന രമേശ് പൊതുസമ്മേളനത്തിലും പങ്കെടുക്കും,യൂത്ത് കോണ്‍ഗ്രസ് ലോംങ് മാര്‍ച്ചും വരുന്നദിവസം നടക്കും,ബിജെപി സംസ്ഥാന അധ്യക്ഷന്‍ തന്നെ നേരിട്ടെത്തി പ്രതിഷേധപരിപാടികള്‍ നയിക്കും