സംസ്ഥാനത്ത് തിങ്കളാഴ്ച മുതൽ റേഷൻ വ്യാപാരികളുടെ അനിശ്ചിതകാല സമരം. ഇന്നലെ മന്ത്രിമാരുമായി നടത്തിയ ചർച്ച പരാജയപ്പെട്ടതോടെയാണ് സമരവുമായി മുന്നോട്ടു പോകാൻ തീരുമാനിച്ചത്. അതേസമയം വാതിൽ പടി സേവനം നടത്തുന്ന കരാറുകാരുടെ സമരം മൂലം റേഷൻ കടകളിൽ സാധനത്തിന്റെ ലഭ്യത കുറഞ്ഞു തുടങ്ങി.70 കോടിയോളം രൂപ കുടിശ്ശിക ആയതോടെയാണ് കരാറുകൾ സമരം ആരംഭിച്ചത്. പലയിടങ്ങളിലും ആവശ്യക്കാർക്ക് നൽകാൻ ഭക്ഷ്യധാന്യങ്ങൾ ഇല്ല എന്നാണ് വ്യാപാരികൾ പറയുന്നത്. സമരം പ്രഖ്യാപിച്ച സാഹചര്യത്തിൽ പൊതുജനങ്ങൾ ഈ മാസത്തെ ഭക്ഷ്യധാന്യങ്ങൾ ഉടൻ വാങ്ങണമെന്നാണ് വ്യാപാരികളും പറയുന്നത്.