കെഎസ്ആര്‍ടിസിയിൽ വരാന്‍ പോകുന്നത് ഞെട്ടിക്കുന്ന മാറ്റങ്ങളെന്ന് മന്ത്രി കെബി ഗണേഷ്കുമാര്‍

Advertisement

തിരുവനന്തപുരം.കെഎസ്ആര്‍ടിസിയിൽ മൂന്ന് മാസം കൊണ്ട് പൂർണമായും കംപ്യൂട്ടർ വൽക്കരണം നടക്കും. 5 ദിവസത്തിൽ അധികം ഒരു ഫയൽ വെക്കാൻ സാധിക്കില്ല. തീർപ്പാക്കാൻ നിർദേശം നൽകി. മോട്ടോർ വെക്കിൾ ഡിപ്പാർട്ട്മെൻ്റ് ഉദ്യോഗസ്ഥർക്ക് അടുത്ത ദിവസം ടാബ് വിതരണം ചെയ്യും. ലൈസൻസ് സ്പോട്ടിൽ വിതരണം ചെയ്യാൻ ഉതുകുന്നതിനാണ് ടാബ്. ഡ്രൈവിങ്ങ് ടെസ്റ്റിൽ ഉടൻ മാറ്റം വരും. ഡ്രൈവിങ്ങ് ടെസ്റ്റ് ക്യാമറയിൽ ചിത്രീകരിക്കും

കെഎസ്ആര്‍ടിസിയിൽ 90 % ജീവനക്കാർ നല്ലവരാണ്. ഒരു 4 % പ്രശ്നക്കാരാണ് – അവരാണ് ആളുകളോട് മോശമായി പെരുമാറുന്നതും , അപകടം ഉണ്ടാക്കുന്നതും കെ ബി ഗണേഷ് കുമാർ. സൂപ്പർഫാസ്റ്റ് കെഎസ്ആര്‍ടിസി ബസ്സുകൾ AC ആക്കുക എന്നതാണ് ലക്ഷ്യം. ചാർജ് വർദ്ധനവ് ഉണ്ടാകില്ല. ട്രയല്‍ ഉടൻ ആരംഭിക്കും, വിജയിച്ചാൽ ഉടൻ പ്രാബല്യത്തിൽ വരും

ആൻട്രോയിഡ് ടിക്കറ്റ് മിഷൻ ഉടൻ ആരംഭിക്കും. ചലോ എന്ന കമ്പനിയുമായി സഹകരിച്ചാണ് പദ്ധതി. KSRTC ക്ക് പുതിയ ആപ്പ്

ബസ്സിൻ്റെ സഞ്ചാര പാത തിരിച്ച് അറിയുന്ന രീതിയിലാണ് പദ്ധതി. ട്രെയിൻ ആപ്പുകൾക്ക് സമാനമായ രീതിയിലാണ് ആപ്പ്
ബസ്സ് സ്റ്റേഷൻ നവീകരണം ഉടൻ ഉണ്ടാകും. KSRTC സ്റ്റാൻ്റുകളിലെ ബാത്ത് റൂം മുഴുവൻ ക്ലീനിങ്ങ് ഉടൻ. ഭക്ഷണ വിതരണം ആരംഭിക്കാനുള്ള പദ്ധതി തയ്യാർ. സുലഭം എന്ന ഏജൻസിയുമായി സഹകരിച്ചാണ് പദ്ധതി.

KSRTC ആകെ തകർന്നത് കൊണ്ട് – ആർക്കും നന്നാകും എന്ന് പ്രതീക്ഷയില്ല. KSRTC യുടെ സാമ്പത്തിക കണക്ക് നോക്കുന്നത് ഞാൻ. ഒന്നാം തിയ്യതി ശബളം നൽകാനുള്ള പദ്ധതി തയ്യാറാക്കിയിട്ടുണ്ട്. വൈകാതെ 1 തിയ്യതി ശബള വിതരണം ആരംഭിക്കും. 8 വർഷത്തിനിടയിൽ 10,000 കോടിയാണ് KsRTC ക്ക് നൽകിയത് സർക്കാർ. ശമ്പളത്തെക്കാൾ ‘ കൂടുതൽ പെൻഷനായി നൽകുന്നതാണ്. KSRTc യുടെ നഷ്ട്ടം കുറഞ്ഞു

Advertisement

LEAVE A REPLY

Please enter your comment!
Please enter your name here