ആലപ്പുഴ . ജില്ലാ ജനറൽ ആശുപത്രി വളപ്പിൽ RMOയുടെ കാർ ഇടിച്ചു താത്കാലിക ജീവനക്കാരിക്ക് ഗുരുതര പരിക്കേറ്റ സംഭവത്തിൽ പോലീസ് കേസെടുത്തു. റാഷ് & നെഗ്ലിജൻസ് ഡ്രൈവിംഗിനാണ് RMO ഡോ. എം. ആശയ്ക്കെതിരെ ആലപ്പുഴ സൗത്ത് പോലീസ് കേസെടുത്തത്. ഇവരുടെ വാഹനം പോലീസ് കസ്റ്റഡിയിലും എടുത്തു.
വെക്ടർ കൺട്രോൾ യൂണിറ്റിലെ താൽക്കാലിക ജീവനക്കാരി നെടുമുടി വൈഷും ഭാഗം സ്വദേശി 35 കാരി നിഷക്കാണ് തലയ്ക്ക് ഗുരുതരമായി പരിക്കേറ്റത്. Rmo ആശ തന്നെയായിരുന്നു വാഹനമോടിച്ചിരുന്നത്. ഇവർ
കാറെടുത്ത് മുന്നോട്ട് പോകുന്നതിനിടയിൽ നിയന്ത്രണംവിട്ട് നിഷയെ ഇടിക്കുകയായിരുന്നുവെന്നാണ് ദൃക്സാക്ഷി മൊഴി..ഇടിയുടെ ആഘാതത്തിൽ തലമതിലിൽ ഇടിച്ചാണ് നിഷക്ക് ഗുരുതരപരിക്കേറ്റത്. മെഡിക്കൽ കോളേജിൽ തീവ്രപരിചരണ വിഭാഗത്തിലാണ് നിഷ. ഇന്നലെ വൈകിട്ടാണ് സംഭവം.