നമ്മുടെ പ്രണയം ഇങ്ങനെ പറയേണ്ടി വരുന്നതില്‍ സങ്കടമുണ്ട്..; മഞ്ജു വാര്യരെ വിടാതെ സനല്‍ കുമാര്‍ ശശിധരന്‍

Advertisement

നടി മഞ്ജു വാര്യരോട് തനിക്ക് പ്രണയമാണെന്ന് സംവിധായകന്‍ സനല്‍ കുമാര്‍ ശശിധരന്‍ മുന്‍പ് വെളിപ്പെടുത്തിയിരുന്നു. മഞ്ജുവിനും തന്നെ ഇഷ്ടമാണെന്നും എന്നാല്‍ ആ ഇഷ്ടം തുറന്നുപറയാന്‍ സാധിക്കാത്തത് അവരുടെ ജീവന് ഭീഷണി ഉള്ളതിനാലാണെന്നായിരുന്നു സനല്‍ കുമാര്‍ ആരോപിച്ചത്. ഇത് സംബന്ധിച്ച് നിരന്തരം ഫെയ്‌സ്ബുക്കില്‍ കുറിപ്പ് പങ്കുവെച്ചതോടെ മഞ്ജു സനലിനെതിരെ പൊലീസില്‍ പരാതി നല്‍കുകയും ചെയ്തു.
നടിയുടെ പരാതിയില്‍ പൊലീസ് സനലിനെ അറസ്റ്റ് ചെയ്യുകയും ജാമ്യത്തില്‍ വിടുകയും ചെയ്തിരുന്നു. നിലവില്‍ അമേരിക്കയിലാണ് സനല്‍ കുമാര്‍. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി മഞ്ജു വാര്യരെ കുറിച്ച് വീണ്ടും ഫെയ്‌സ്ബുക്കിലൂടെ പോസ്റ്റുകള്‍ പങ്കുവെയ്ക്കുകയാണ് സനല്‍.
മഞ്ജു വാര്യര്‍ക്ക് തന്നോട് പ്രണയമാണെന്നും അവര്‍ തന്നോട് സംസാരിച്ച കോള്‍ റെക്കോഡുകള്‍ പങ്കുവെയ്ക്കുകയാണെന്നും അവകാശപ്പെട്ട് ഒരു ഓഡിയോ ക്ലിപ്പും സനല്‍ കഴിഞ്ഞ ദിവസം പങ്കുവച്ചിരുന്നു. എന്നാല്‍ അത് മഞ്ജുവിന്റെ ശബ്ദം അല്ലെന്ന് ചൂണ്ടിക്കാട്ടി നിരവധി പേര്‍ രംഗത്തെത്തുകയും ചെയ്തു. ഇപ്പോഴിതാ വീണ്ടും ഇക്കാര്യത്തില്‍ കുറിപ്പുമായെത്തിയിരിക്കുകയാണ് സനല്‍.

ഫെയ്‌സ്ബുക്ക് കുറിപ്പിന്റെ പൂര്‍ണരൂപം
സമൂഹം ഒരു തമാശയാണ്. അങ്ങനെ ഒന്ന് നിലനില്‍ക്കുന്നു തന്നെയില്ല എന്ന് തോന്നും ചിലപ്പോള്‍. എന്റെയോ നിന്റെയോ എന്നുള്ളത് മാറ്റിവെച്ചാലും ഞാന്‍ പുറത്തുവിട്ട സംഭാഷണത്തില്‍ രണ്ടു മനുഷ്യരാണല്ലോ ഉള്ളത്. അതാരുമായിക്കോട്ടെ, ഒരു സ്ത്രീയെ അവള്‍ക്ക് ഇഷ്ടമുള്ളയാളോട് സംസാരിക്കാന്‍ അനുവദിക്കുന്നില്ല എന്നും അതിനു ശ്രമിച്ചാല്‍ ആ സ്ത്രീയുടെയും മകളുടെയും ജീവന് ഭീഷണിയാകും എന്നുമാണല്ലോ പ്രധാനമായും അതിലുള്ളത്.

അതാരാണെന്ന് ബോധമുള്ള സമൂഹം ചോദിക്കണ്ടേ? അതില്‍ സത്യമുണ്ടോ എന്ന് അന്വേഷിക്കേണ്ടേ? ഞാന്‍ പൊതുസമൂഹത്തെ പറ്റിക്കുകയാണ് എന്ന് വാദിച്ചാല്‍ പോലും അതിന്റെ സത്യാവസ്ഥ തിരക്കി പോകാന്‍ ഒരു സമൂഹം തയാറാവേണ്ടതില്ലേ? നീ പറഞ്ഞത് ശരി തന്നെയാണ്. ഇതൊരു പാഴ് സമൂഹമാണ്. ഞാന്‍ തോല്‍വി സമ്മതിച്ചു.

മുന്‍പ്, നിന്റെ മൗനം എന്നില്‍ ഉണര്‍ത്തിയിരുന്ന വികാരം കോപമായിരുന്നു. ഇപ്പോള്‍ ഭയവും ആധിയുമാണ്. നിന്നെയോര്‍ക്കുമ്പോള്‍ ഉള്ളിലാളുന്ന തീ കാരണം എഴുതാതിരിക്കാന്‍ കഴിയുന്നില്ല. കടലാസ് വഞ്ചി പുഴയില്‍ ഒഴുക്കിവിടുമ്പോലെ നിന്നിലേക്ക് എത്തുമായിരിക്കും എന്ന പ്രതീക്ഷയില്‍ എന്തൊക്കെയോ കുറിക്കുന്നു.

Advertisement

LEAVE A REPLY

Please enter your comment!
Please enter your name here